വാഷിംഗ്ടണ്‍ ഡിസി : ലോകത്ത് കോവിഡ് രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 469,877 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 47,310,673 ആയി ഉയര്‍ന്നു.
ഇതുവരെ 1,210,983 പേരാണ് കോവിഡ് ബാധിച്ച് ജീവന് നഷ്ടമായത്. 24 മണിക്കൂറിനിടെ 5,667പേരാണ് രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. 34,012,770 പേര് രോഗമുക്തി നേടിയപ്പോള്‍ 12,086,920 പേരാണ് നിലവില്‍ വൈറസ് ബാധിതരായി ചികിത്സയിലുള്ളത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല വേള്‍ഡോ മീറ്റര്‍ എന്നിവ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്പെയിന്, അര്‍ജന്റീന, കൊളംബിയ, ബ്രിട്ടന്, മെക്സിക്കോ, പെറു, ഇറ്റലി, ദക്ഷിണാഫ്രിക്ക, ഇറാന്, ജര്‍മനി എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.