ലണ്ടന്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 5,245 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3,39,000 പിന്നിട്ടു. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം പതിനാറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. അമേരിക്കയില്‍ 1283 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 97,637 ആയി. വൈറസിന്റെ അടുത്ത വ്യാപന കേന്ദ്രമായി തെക്കേഅമേരിക്ക മാറുന്നെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് രണ്ടരലക്ഷത്തിലധികം പേരാണ് . രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അടുത്തമാസം എട്ട് മുതല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. അതിനിടെ ബ്രിട്ടനില്‍ മരണം 40,000 ത്തോട് അടുക്കുകയാണ്.
റഷ്യയിലും രോഗവ്യാപന തോത് ഉയരുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങിയതോടെ ലോകത്ത് 80 ദശലക്ഷം ശിശുക്കള്‍ക്ക് വാക്‌സിനേഷനിലൂടെ തടയാന്‍ കഴിയുന്ന പോളിയോ, ഡിഫ്ത്തീരിയ, മീസില്‍സ് തുടങ്ങിയ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.