പരിശോധനകള്‍ കൂട്ടാനൊരുങ്ങി ആരോഗ്യവകുപ്പ് ; അടുത്തയാഴ്‍ച 3000 സാമ്പിളുകള്‍ പരിശേധിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരിച്ചു വരുന്നവരുടെ എണ്ണം കൂടുന്നതിന്‍റെ ഭാഗമായി പരിശോധനകൾ കൂട്ടാനൊരുങ്ങി കേരളം. അടുത്തയാഴ്ച 3000 സാമ്പിളുകള്‍ സാധാരണ ജനങ്ങളിൽ നിന്നും ശേഖരിച്ച് പരിശോധിക്കും. സംസ്ഥാനത്തെ പരിശോധനകളുടെ എണ്ണം മറ്റ് സംസ്ഥാനത്തേക്കാൾ കുറവാണെന്നെ ആശങ്ക വേണ്ടെന്നാണ് സർക്കാർ നിലപാട്.

രോഗലക്ഷണങ്ങള്‍ ഉളളവർക്കായുളള വ്യക്തിഗത പരിശോധനകൾക്ക് പുറമേ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കൂട്ടമായി സാമ്പിളുകള്‍ എടുത്ത് സംസ്ഥാനത്ത് പരിശോധനകൾ നടക്കുന്നുണ്ട്. ആരോഗ്യ, പോലീസ് രംഗത്തുളളവർ അടക്കം മുൻഗണനാ വിഭാഗക്കാർക്കായുളള സെന്‍റിനൈല്‍ സർവൈലൻസ്, സാധാരണ ജനങ്ങളിൽ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് നടത്തുന്ന ഓഗ്മെന്‍റഡ് ടെസ്റ്റ് എന്നിവയാണ് അവ. ഏപ്രിൽ അവസാനവാരമാണ് ഇത്തരത്തിൽ വ്യാപകമായി ജനങ്ങളിൽ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചത്.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കുറഞ്ഞതോടെ ഇത് ഏറെക്കുറെ ഒഴിവാക്കി. സെന്‍റിനൈല്‍ സർവൈലൻസിന്‍റെ ഭാഗമായി ദിനംതോറും ശരാശി 450ഓളം പേരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. രോഗബാധിതരിൽ ഭൂരിഭാഗവും നിരീക്ഷണത്തിൽ കഴിയുന്നവരാണെങ്കിലും സമ്പര്‍ക്കത്തിലൂടെയുളള വ്യാപനമുണ്ടോയെന്ന് ഉറപ്പാക്കാനായാണ് ജനങ്ങളിൽ നിന്നും അടുത്തഘട്ടമായി കൂടുതൽ സാമ്പിളുകള്‍ ശേഖരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 51, 310 സാമ്പിളുകളാണ് പരിശോധിച്ചിട്ടുളളത്. നിലവിൽ സംസ്ഥാനത്ത് ദിനംതോറും നടത്തുന്ന പരിശോധനയുടെ എണ്ണം ശരാശരി 1400 ആണ്. പ്രതിദിന പരിശോധനകളുടെ കണക്കിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് കേരളം. എന്നാൽ കേസുകളുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കുമ്പോള്‍ പരിശോധന കുറവെന്ന് പറയാനാകില്ലെന്നാണ് സർക്കാർ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...