കൊച്ചി : കോവിഡ്-19 അണുബാധ രോഗികളിലെ പ്രത്യേകിച്ച് 25-44 പ്രായവിഭാഗത്തിലുള്ളവരുടെ ഹൃദ്രോഗ മരണ സാധ്യത ഗണ്യമായി വര്‍ധിപ്പിച്ചതായി പഠനം. മഹാമാരിയുടെ ആദ്യ വര്‍ഷത്തില്‍ ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ 14 ശതമാനം ഉയര്‍ന്ന് 1.44 ലക്ഷത്തില്‍ നിന്ന് 1.64 ലക്ഷമെത്തിയതായി കലിഫോര്‍ണിയയിലെ സ്മിത് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണപഠനം ചൂണ്ടിക്കാണിക്കുന്നു.
രക്തം കട്ടപിടിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളുടെ നിരക്കില്‍ വലിയ വര്‍ധന മഹാമാരിക്കാലത്ത് ഉടനീളം ഉണ്ടായതായി ഗവേഷകര്‍ പറയുന്നു. 25-44 പ്രായവിഭാഗക്കാരെയാണ് ഇത് ഏറ്റവും തീവ്രമായി ബാധിച്ചത്. 25-44 വിഭാഗത്തിലുള്ളവരുടെ ഹൃദ്രോഗ മരണ സാധ്യത 29.9 ശതമാനം കോവിഡ് വര്‍ധിപ്പിച്ചപ്പോള്‍ 45-64 പ്രായവിഭാഗത്തില്‍ ഇത് 19.6 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരില്‍ 13.7 ശതമാനവുമാണ്. താരതമ്യേന തീവ്രമല്ലാതിരുന്ന ഒമിക്രോണ്‍ തരംഗത്തിന്‍റെ സമയത്തും ഹൃദ്രോഗ മരണങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഹൃദയാഘാത മരണത്തിന്‍റെ കാര്യത്തില്‍ ഒരു ദശാബ്ദം കൊണ്ട് കൈവരിച്ച പുരോഗതികളെ തകിടം മറിക്കാന്‍ കോവിഡ് മഹാമാരിക്ക് സാധിച്ചതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ യീ ഹുയ് യിയോ പറയുന്നു. കോവിഡ്- 19 ഹൃദ്രോഗ സാധ്യത ഒമ്പത് മടങ്ങ് വര്‍ധിപ്പിച്ചതായി യുകെയിലെ ക്വീന്‍ മേരി സര്‍വകലാശാല നടത്തിയ മറ്റൊരു പഠനവും ചൂണ്ടിക്കാട്ടുന്നു.
കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരിലാണ് അപകടസാധ്യത കൂടുതലായി കണ്ടെത്തിയത്. ഇവരുടെ രക്തധമനികളില്‍ ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത 27.6 മടങ്ങ് വര്‍ധിച്ചു. ഹൃദയസ്തംഭനത്തിനുള്ള സാധ്യത 21.6 ശതമാനവും പക്ഷാഘാത സാധ്യത 17.5 ശതമാനവും വര്‍ധിച്ചതായും പഠനറിപ്പോര്‍ട്ട് പറയുന്നു. ഇവരിലെ മരണ സാധ്യത 118 മടങ്ങാണ് വര്‍ധിച്ചത്. അതേ സമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാത്ത കോവിഡ് രോഗികളിലും രക്തധമനികളില്‍ ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033