സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പതിനേഴു വയസ്സുകാരനെ രണ്ട് കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ പട്ടേല്‍നഗറില്‍ സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പതിനേഴു വയസ്സുകാരനെ രണ്ട് കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. വെള്ളിയാ‌ഴ്‌ച നടന്ന ദാരുണ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുത്തേറ്റ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കംപ്യൂട്ടര്‍ ക്ലാസ് കഴിഞ്ഞു വരുന്ന വഴി വീടിനു സമീപത്തുവെച്ചാണ് പതിനേഴുകാരന്‍ ആക്രമണത്തിന് ഇരയായത്.

പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ സഹോദരിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ പ്രതികളും പതിനേഴുകാരനും തമ്മില്‍ തര്‍ക്കമായി. മൂന്നുപേര്‍ തെരുവില്‍ ഏറ്റുമുട്ടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെ പ്രതികളിലൊരാള്‍ കത്തിയെടുത്ത് പെണ്‍കുട്ടിയുടെ സഹോദരനെ കുത്തുകയായിരുന്നു. നട്ടെല്ലിനോട് ചേര്‍ന്നാണ് കുത്തേറ്റത്. കുത്തേറ്റതിനു പിന്നാലെ പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. രക്തം വാര്‍ന്ന പതിനേഴുകാരന്‍ ഫോണില്‍ ആരെയോ വിളിച്ച്‌ സഹായം ചോദിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. കൊലപാതകത്തിനു പിന്നിലുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇരുവരും പിടിയിലായെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...

ഇലക്ട്രിക് വാഹനങ്ങൾ ടാക്‌സിയാക്കുന്നതിൽ തടസ്സങ്ങളില്ല ; വ്യാജപ്രചരണങ്ങളിൽ വിശദീകരണവുമായി എംവിഡി

0
കൊച്ചി : കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്‌സി...

സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ല ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി...