കൊച്ചി : കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്‌സി പെർമിറ്റും രജിസ്‌ട്രേഷനും നൽകുന്നില്ലെന്ന തരത്തിലുള്ള പ്രചരണങ്ങൾ സാമൂഹിക മാധ്യമങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വ്യാജപ്രചരണങ്ങൾക്കെതിരേ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ്. ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വസ്തുതകൾ നിരത്തി തെളിയിക്കുകയാണ് എംവിഡി. കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും ആർ.ടി.ഒ. വഴി ടാക്‌സി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ ടാക്‌സിയാക്കി മാറ്റുന്നതിന് പ്രത്യേകിച്ച് തടസ്സങ്ങളോ നിരോധനങ്ങളോ നിലവിൽ ഇല്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































