മനാമ : പശ്ചിമേഷ്യയെ ഭീതിയിലാക്കി കോവിഡ് വ്യാപിക്കുന്നു. ഇറാനില്‍ കോവിഡ് മരണം 1,135 ആയി. രാജ്യത്ത് 17,361 പേര്‍ക്ക് രോഗബാധയുണ്ട്. 24 മണിക്കൂറിനിടെ 147 പേരാണ് മരിച്ചത്. 1,192 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ചൊവ്വാഴ്ച രാത്രി ഒമ്പതുവരെയുള്ള കണക്ക് പ്രകാരം 1072 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഖത്തറില്‍ 442 പേര്‍ക്കാണ് ഇതു വരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 400 പേരും പ്രവാസികളാണ്. ചൊവ്വാഴ്ച മൂന്നു പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഖത്തറിലാണ്. പുതുതായി 38 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നു.
ബഹറൈനില്‍167 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില് നാലു പേര്‍ അത്യാസന്ന നിലയിലാണ്. പുതുതായി 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുവൈത്തില്‍ പുതുതായി 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതര്‍ 142 ആയി. യുഎഇയില്‍ 113 പേര്‍ക്ക് കോവിഡ് ബാധയുണ്ട്. ഒമാനില്‍ പുതുതായി ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗ ബാധിതര്‍ 33 ആയി.