പത്തനംതിട്ട : രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കോവിഡ് 19 മുന്‍കരുതലെന്ന നിലയില്‍ രണ്ടുപേരെ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇതില്‍ ഒരാള്‍ ദുബായില്‍ നിന്നെത്തിയ കുട്ടിയാണ്. മറ്റൊരാള്‍ ഷാര്‍ജയില്‍ നിന്നെത്തിയ വ്യക്തിയാണ്. നിലവില്‍ ആശുപത്രിയില്‍ 17 പേരാണു നിരീക്ഷണത്തിലുള്ളത്.പുതിയ റിസള്‍ട്ട് വന്നിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.
കോവിഡ് 19 : രണ്ടുപേരെ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു : ജില്ലാ കളക്ടര്‍
RECENT NEWS
Advertisment