തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തി നേടി. പക്ഷേ ഇന്നത്തെ കണക്ക് പൂര്‍ണമല്ല. ഐസിഎംആര്‍ വെബ്‌പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലികള്‍ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് ലഭ്യമായിട്ടുള്ളത്. ബാക്കിയുള്ളത് പിന്നീട് വരും. സംസ്ഥാനത്ത് ഇന്ന് 2 മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ (ലഭ്യമായ കണക്ക് പ്രകാരം) – തിരുവനന്തപുരം 70, കാസര്‍കോട് 28, പത്തനംതിട്ട 59, കൊല്ലം 22, എറണാകുളം 34, കോഴിക്കോട് 42, മലപ്പുറം 32, കോട്ടയം 29, ഇടുക്കി 6, കണ്ണൂര്‍ 39, ആലപ്പുഴ 55, പാലക്കാട് 4, തൃശൂര്‍ 83, വയനാട് 3 എന്നിങ്ങനെയാണ്.
ഇന്ന് രോഗത്തില്‍ നിന്നും മുക്തി ലഭിച്ചവര്‍ (ലഭ്യമായ കണക്ക് പ്രകാരം) – തിരുവനന്തപുരം 220, കാസര്‍കോട് 4, പത്തനംതിട്ട 81, കൊല്ലം 83, എറണാകുളം 69, കോഴിക്കോട് 57, മലപ്പുറം 12, കോട്ടയം 49, ഇടുക്കി 31, കണ്ണൂര്‍ 47, ആലപ്പുഴ 20, പാലക്കാട് 36, തൃശൂര്‍ 68, വയനാട് 17 എന്നിങ്ങനെയാണ്.
ഇന്ന് 375 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 29 പേരുടെ ഉറവിടം അറിയില്ല. വിദേശത്തുനിന്ന് വന്ന 31 പേര്‍ക്ക് രോഗം വന്നു. മറ്റു സംസ്ഥാനങ്ങളിവല്‍നിന്ന് വന്നവര്‍ 40 പേര്‍. 37 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 21,533 സാംപിളുകള്‍ പരിശോധിച്ചു.
ഇന്നലെ വരെ 21298 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രോഗബാധിതരായവരില്‍ 9099 പേര്‍ കേരളത്തിന് പുറത്ത് നിന്ന് വന്നവരാണ്. 12,199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായി. രോഗികളുടെ എണ്ണത്തില്‍ മൂന്നാം ഘട്ടത്തില്‍ വര്‍ധനവ് പ്രതീക്ഷിച്ചിരുന്നു. രോഗവ്യാപനതോത് പ്രവചിക്കപ്പെട്ട രീതിയില്‍ കൂടാതെയാണ് ഇപ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ച് നില്‍ക്കുന്നത്. മറ്റിടങ്ങളിലെ പോലെ രോഗവ്യാപനം കേരളത്തിലില്ല.
ആരോഗ്യമേഖലയില്‍ കൊവിഡ് പ്രതിരോധത്തിന് ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടര്‍മാരെ നിയമിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തന സജ്ജമാക്കി. 273 തസ്തിക സൃഷ്ടിച്ചു. 980 ഡോക്ടര്‍മാര്‍ക്ക് താത്കാലിക നിയമനം നല്‍കി. 6700 താത്കാലിക തസ്തികകളിലേക്ക് എന്‍എച്ച്എം വഴി നിയമനം നടത്തി. കൊവിഡ് രോഗികള്‍ക്ക് മാത്രമായി ആയിരത്തോളം ആംബുലന്‍സുകള്‍ സജ്ജമാക്കി. 50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ആശുപത്രികളെ വളരെപ്പെട്ടെന്ന് കൊവിഡ് ആശുപത്രികളാക്കി, സൗകര്യം സജ്ജമാക്കി. 105, 95 വയസുള്ള രോഗികളെ വരെ ചികിത്സിച്ച് ഭേദമാക്കി. വാര്‍ഡ് തല സമിതി തുടങ്ങി മുകളറ്റം വരെയുള്ള നിരീക്ഷണ സംവിധാനമാണ് സംസ്ഥാനത്തിന്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.