നിപ ബാധിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നിപ ബാധിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. നിപ ബാധിതയായ തച്ചനാട്ടുകര സ്വദേശിയായ 38കാരിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കുട്ടിയുടെ ഫലമാണ് നെഗറ്റീവായത്. ഇതോടെ യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലവും നെഗറ്റീവായി.

കഴിഞ്ഞ ദിവസം നിപ സമ്പര്‍ക്കപ്പട്ടിക ആരോഗ്യമന്ത്രി വീണാജോര്‍ജ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് ആകെ 461 പേരാണ് സമ്പര്‍ക്ക പട്ടികയിലുളളത്. മലപ്പുറം-252, പാലക്കാട്-209 എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളിലും, കരിമ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 25നായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതിമാശമായതോടെ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ സ്രവം നിപ പരിശോധനയ്ക്കയച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് നിപ സ്ഥിരീകരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ സന്ദർശനം : 33,000 പേർക്ക് ടിക്കറ്റ് കാശ് തിരിച്ചുകൊടുക്കും ; ബംഗാൾ മുഖ്യമന്ത്രി

0
കൊൽക്കത്ത : ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനുവേണ്ടി ടിക്കറ്റെടുത്ത 33,000 പേർക്ക്...

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം ; ആളപായമില്ല

0
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ...

‘ഓപ്പറേഷൻ ശുദ്ധി’ : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം ; പ്രത്യേക ലൈസൻസ്...

0
തൃപ്രയാർ(തൃശൂർ) : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ്...

ടെലികോം കമ്പനികൾക്ക് നേട്ടം : മൊബൈൽ റേഡിയേഷൻ പരിധി ഇരട്ടിയാക്കി കേന്ദ്രം ; 5ജി...

0
ഡൽഹി : രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്കുകൾക്കുള്ള ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) അഥവാ...