പത്തനംതിട്ട : കോവിസെൽഫ് – കോവിഡ് സ്വയം പരീക്ഷണ കിറ്റ് എല്ലാ മെഡിക്കൽ ഷോപ്പിലും വില്‍പ്പനക്ക് എത്തിക്കഴിഞ്ഞു. 250 രൂപക്ക് ഈ കിറ്റ് ലഭിക്കും. പത്തനംതിട്ടയിലും കിറ്റ് എത്തിയിട്ടുണ്ട്. ഈ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് ആളുകൾക്ക് അവരുടെ വീടുകളിൽ വെച്ച് കോവിഡ് -19 ടെസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളിൽ ഫലം അറിയാനാകും. ഫലം വളരെ വേഗത്തിൽ ലഭിക്കുമെന്നതിനാല്‍ ക്വാറെന്റയിൻ ഉൾപ്പെടെയുള്ള എല്ലാ നടപടികളും വേഗത്തിലാക്കുവാന്‍ കഴിയും. മൈലാബിന്റെ ഈ ടെസ്റ്റ് കിറ്റിന് ഐ.സി.എം.ആര്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്.