പത്തനംതിട്ട : 11,000 ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് ജില്ലയില്‍ ലഭിച്ചിട്ടുള്ളത്. ഇത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 43 കേന്ദ്രങ്ങള്‍ക്ക് നല്‍കും. കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കേണ്ടത് ആദ്യ ഡോസ് എടുത്ത് 84 ദിവസം പൂര്‍ത്തിയാക്കിയവരാണ്. ഈ കാലയളവ് ആരും പൂര്‍ത്തീകരിക്കാനുള്ള സമയം ആയിട്ടില്ലാത്തതിനാല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കുള്ള ആദ്യഡോസാണ് ഇപ്പോള്‍ നല്‍കുന്നത്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുകയില്ല. ആശാപ്രവര്‍ത്തകര്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് അനുസരിച്ച് എത്തുന്ന ആളുകള്‍ക്ക് തിരക്കൊഴിവാക്കി ടോക്കണ്‍ കൊടുത്ത് വാക്സിന്‍ നല്‍കും. ഒരു ദിവസം 100 പേര്‍ക്ക് വീതമാണ് വാക്സിന്‍ നല്‍കുന്നത്.