കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസ് ഇടവേള കൂട്ടേണ്ടതില്ല ; നിലവിലുള്ള ഇടവേള ഫലപ്രദം

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നിലവിലെ ഇടവേളയായ 12-16 ആഴ്ച ഫലപ്രദമാണെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള കൂട്ടണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു.

വാക്‌സിന്‍ ദൗര്‍ലഭ്യതയാണ് ഇടവേള ദീര്‍ഘിപ്പിക്കാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അതേസമയം രാജ്യത്ത് പ്രതിദിനം 1.25 കോടി വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നും 20 മുതല്‍ 22 കോടി ഡോസ് വരെ അടുത്ത മാസത്തോടെ ലഭ്യമാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം. രാജ്യത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ആദ്യ ഇടവേള 4 മുതല്‍ 6 ആഴ്ച വരെയായിരുന്നു. പിന്നീട് 6 മുതല്‍ 8 ആഴ്ച വരെയും ഇപ്പോള്‍ 12 മുതല്‍ 16 ആഴ്ച വരെയുമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...