തിരുവനന്തപുരം സെന്‍ട്രലിൽ സിപി ജോണ്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രൽ സീറ്റിൽ സിപി ജോണ്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സെന്‍ട്രൽ സീറ്റ് സിഎംപിക്ക് തന്നെ നൽകാൻ ധാരണയായി. വിഎസ് ശിവകുമാറിന്‍റെയും പ്രാദേശിക നേതാക്കളുടെയും എതിര്‍പ്പ് തള്ളികൊണ്ടാണ് സെന്‍ട്രൽ സീറ്റ് സിഎംപിക്ക് നൽകുന്നത്. ശിവകുമാറിനെ അരുവിക്കരയിലേക്കാണ് നിലവിൽ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് ഘടകക്ഷിക്ക് നൽകുന്നതിനെതിരെ എതിര്‍പ്പ് ശക്തമായിരുന്നു. തിരുവനന്തപുരം കോണ്‍ഗ്രസിന്‍റെ സീറ്റ് എന്ന രീതിയിൽ ചുവരെഴുത്ത് അടക്കം ഒരു വിഭാഗം ആരംഭിച്ചിരുന്നു.

ഇതോടൊപ്പം വിഎസ് ശിവകുമാറിന്‍റെ നേതൃത്വത്തിൽ നേതാക്കള്‍ യോഗവും ചേര്‍ന്നിരുന്നു. തിരുവനന്തപുരം സെന്‍ട്രൽ സീറ്റിൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ജില്ലാ നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്. എന്നാൽ, ഈ ആവശ്യം തള്ളികൊണ്ടാണിപ്പോള്‍ സെന്‍ട്രൽ സീറ്റ് സിഎംപിക്ക് തന്നെ നൽകാൻ തീരുമാനിച്ചത്. വിഎസ് ശിവകുമാറിന് അരുവിക്കര നൽകികൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന കണക്കുക്കൂട്ടലിലാണ് നേതൃത്വം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....