തിരുവനന്തപുരം : സിപിഐയില്‍ പ്രായപരിധി മാനദണ്ഡം കൊണ്ടുവരുന്നതോടെ പല പ്രമുഖ നേതാക്കളും പദവി ഒഴിയേണ്ടിവരും. സംസ്ഥാന അസി.സെക്രട്ടറിമാരായ സത്യന്‍ മൊകേരിക്കും കെ.പ്രകാശ് ബാബുവിനും 60 വയസ്സ് കഴിഞ്ഞു. അസി സെക്രട്ടറിമാരില്‍ ഒരാള്‍ക്ക് 60 വയസ്സില്‍ താഴെയായിരിക്കണം. ഈ നിബന്ധന അനുസരിച്ച് ഇപ്പോഴത്തെ 2 അസി.സെക്രട്ടറിമാരില്‍ ഒരാള്‍ നിര്‍ബന്ധമായി മാറേണ്ടിവരും. ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന് 76 വയസ്സായി. ദേശീയ കൗണ്‍സിലില്‍ തുടരാനുള്ള പ്രായപരിധി 75 ആണ്. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് ഒഴിയേണ്ടി വരും. ജില്ലാ സെക്രട്ടറിക്ക് 65 വയസ്സ് പരിധി വച്ചതോടെ മുല്ലക്കര രത്നാകരന്‍ (കൊല്ലം), പി.രാജു (എറണാകുളം), ടി.സിദ്ധാര്‍ഥന്‍ (പാലക്കാട്), ടി.വി.ബാലന്‍ (കോഴിക്കോട്) എന്നിവര്‍ മാറേണ്ടിവരും.
പ്രായപരിധി മാനദണ്ഡം ; മുതിര്‍ന്ന നേതാക്കളായ പന്ന്യനും മുല്ലക്കരയും മൂലയ്ക്കിരിക്കേണ്ടി വരും
RECENT NEWS
Advertisment