സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മണ്ഡലം കമ്മിറ്റിയില്‍ മത്സരത്തിന് കളമൊരുങ്ങിയതോടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സമ്മേളനം നിര്‍ത്തി വെയ്‌ക്കേണ്ടി വരികയുമായിരുന്നു. മന്ത്രി പി പ്രസാദും പ്രതിനിധികളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി.  കഴിഞ്ഞ മൂന്ന് ദിവസമായി ആലപ്പുഴ ടൗണ്‍ ഹാളില്‍ സിപിഐ മണ്ഡലം സമ്മേളനം നടന്നുവരികയായിരുന്നു. വിഭാഗീയതയെ തുടര്‍ന്നുള്ള മത്സരങ്ങള്‍ പാടില്ലെന്ന് സിപിഐയില്‍ കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിച്ചാണ് ഇന്നലെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മത്സരം പാടില്ലെന്ന് മന്ത്രി പി പ്രസാദ് പല പ്രാവശ്യം പറഞ്ഞിട്ടും പ്രതിനിധികള്‍ അത് ചെവിക്കൊണ്ടില്ല. തുടര്‍ന്ന് മന്ത്രിയും പ്രതിനിധികളും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. പിന്നീട് മന്ത്രി പി പ്രസാദിന്റെ തന്നെ ഇടപെടലിനെ തുടര്‍ന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാതെ സമ്മേളനം പിരിയുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...