പേരുവാലി തേക്ക് പ്ലാന്റെഷനിലെ തേക്കിൻ തൈകൾ സംരക്ഷിക്കപ്പെടണമെന്ന് സി പി ഐ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി വനം ഡിവിഷന് കീഴിൽ കോന്നി റേഞ്ചിൽ ഞള്ളൂർ ഉത്തരകുമരംപേരൂർ ഫോറെസ്റ്റെഷൻ പരിധിയിലെ പേരുവാലിയിൽ നട്ടുപിടിപ്പിച്ച തേക്കിൻ തൈകൾ വേണ്ടവിധത്തിൽ സംരക്ഷിക്കപെടണമെന്ന് സിപിഐയും എ ഐ റ്റി യു സിയും ആവശ്യപ്പെട്ടു. 1957 വർഷത്തിൽ നട്ടുപിടിപ്പിച്ച തേക്കിൻ തൈകൾ മുറിച്ച് മാറ്റിയതിന് ശേഷമാണ് 2022 വർഷത്തിൽ പുതിയ തേക്കിൻ തൈകൾ പ്രദേശത്ത് നട്ട് പിടിപ്പിച്ചത്.

5705000 രൂപ ആയിരുന്നു തൈകൾ നട്ടുപിടിപ്പിക്കുന്നത്തിനുള്ള അടങ്കൽ തുക. ഈ തരത്തിൽ 32520 തേക്കിൻ തൈകൾ ആണ് നട്ടുപിടിപ്പിച്ചത്. എന്നാൽ കൃത്യ സമയങ്ങളിൽ തൈകൾക്ക് ചുറ്റിലുമുള്ള കാടുകൾ നീക്കം ചെയ്യാതെ വന്നതോടെ തേക്കിൻ തൈകൾ പകുതിയിലേറെയും നശിച്ച് പോയി. തൈകൾ നട്ട് പിടിപ്പിച്ചതിന് ശേഷം ഒറ്റ തവണ മാത്രമാണ് കാടുകൾ നീക്കം ചെയ്തത്. ശരിയായ രീതിയിൽ സൂര്യ പ്രകാശം ലഭിക്കാതെ വന്നതോടെ തൈകളുടെ വളർച്ചയും മുരടിച്ചു.

തൈകൾ നട്ടുപിടിപ്പിക്കുമ്പോൾ ഇതിന്റെ പരിപാലനം കൂടി മുന്നിൽ കണ്ടാണ് എത്രയും തുക വനം വകുപ്പ് ചിലവഴിക്കുന്നത്. എന്നാൽ തേക്കിൻ തൈകൾ കൃത്യമായി പരിപാലിക്കപെടാതെ വന്നതോടെ ലക്ഷകണക്കിന് രൂപയാണ് വനം വകുപ്പിന് നഷ്ട്പെട്ടിരിക്കുന്നത്. പേരുവാലിയിൽ നിന്നും മുറിച്ച് മാറ്റി ലേലം ചെയ്യുന്ന തേക്ക് മരങ്ങളിലൂടെ കോടികണക്കിന് രൂപയാണ് വനം വകുപ്പിനും സർക്കാരിനും ലഭിക്കുന്നത്.

ഒരു തൈ നശിക്കുമ്പോൾ അത്രെയും ലക്ഷങ്ങൾ ആണ് വനം വകുപ്പിന് ലഭിക്കാതെ പോകുന്നത്.മുൻ വർഷങ്ങളിൽ കൃത്യമായി പരിപാലിച്ച് വന്നിരുന്ന മരങ്ങളാണ് ഈ തവണ ശരിയായ രീതിയിൽ പരിപാലനം ലഭിക്കാത്തത് മൂലം നശിച്ച് പോകുന്നത്. വിത്ത് നട്ട് മുളപ്പിച്ച തൈകൾ ആണ് ഇവിടെ നട്ട് പിടിപ്പിച്ചത്. എന്നാൽ നട്ട് പിടിപ്പിച്ച തേക്കിൻ തൈകൾ ഗുണമേന്മ ഉള്ളത് ആയിരുന്നില്ല. ഈ വിഷയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും കോൺട്രാക്ടറും തമ്മിൽ ഉള്ള ഒത്തുകളി വ്യക്തമാണ്.

തൈകൾ നടുമ്പോൾ മൂന്ന് വർഷം ഇതിന്റെ പരിപാലന ചുമതല കരാറുകാരനാണ്. എന്നാൽ ബന്ധപ്പെട്ട കരാറുകാരൻ തൈകൾ സംരക്ഷിക്കുവാൻ തയ്യാറായിട്ടില്ല. വിഷയം ചൂണ്ടി കാണിക്കുമ്പോൾ ഉദ്യോഗസ്ഥരെയും കരാറുകാരനെയും സംരക്ഷിക്കുന്ന നടപടി ആണ് കോന്നി ഫോറെസ്റ്റ് റേഞ്ച് അധികൃതരും സ്വീകരിക്കുന്നത്. നിലവിലെ കോന്നി റേഞ്ച് അധികൃതർക്കും ഉത്തരകുമരംപേരൂർ അധികൃതർക്കും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. മാത്രമല്ല പ്രദേശത്തെ ഫയർ ലൈൻ തെളിക്കുന്ന ജോലികളും പൂർത്തിയായിട്ടില്ല.

വ്യാപകമായാണ് സ്ഥലത്ത് തൈകൾ നശിച്ചു പോയിരിക്കുന്നത്.തേക്ക് തൈകൾ നട്ട് പിടിപ്പിക്കുന്നതിനായി ലക്ഷകണക്കിന് രൂപ ചിലവായെന്ന് വനം വകുപ്പ് അവകാശപ്പെടുമ്പോഴും ഇതിൽ പകുതിപോലും ചിലവാക്കിയിട്ടില്ലെന്നും ചിലവാക്കിയിരുന്നെങ്കിൽ തേക്ക്മരതൈകൾ ഈ തരത്തിൽ നശിച്ച് പോകില്ലായിരുന്നു എന്നും നാട്ടുകാർ ആക്ഷേപിക്കുന്നു. തേക്ക് മരങ്ങൾ മുറിച്ച് മാറ്റപെടുമ്പോഴും നിരവധി തൊഴിലാളികൾക്ക് ജോലി ലഭിച്ചിരുന്നു.

ജല സേചന സൗകര്യം ഉണ്ടായിട്ടും തൈകൾ ഉണങ്ങി പോകാതിരിക്കാൻ വാട്ടർ ട്രീറ്റ്മെന്റ് നടത്തപെട്ടില്ല. ഇത് തേക്ക് മരങ്ങളുടെ വളർച്ചയെ സാരമായി ബാധിച്ചു. നിലവിൽ അൻപത് ശതമാനത്തോളം വരുന്ന മരങ്ങളും കുറ്റിയിൽ കിളിർത്തു നിൽക്കുന്നവയാണ്. ബന്ധപ്പെട്ട ഡിപ്പാർട്മെന്റിന്റെ അനാസ്ഥ ഒഴിവാക്കി പ്ലാന്റിങ് സംരക്ഷിച്ചില്ലെങ്കിൽ നാളെകളിൽ പ്ലാന്റേഷൻ വിസ്‌മൃതിയിൽ ആകുമെന്നും ഓർമ്മപ്പെടുത്തുന്നു. തേക്ക് പ്ലാന്റേഷൻ കാട് കളഞ്ഞ് സംരക്ഷിക്കപെട്ടില്ലെങ്കിൽ പ്രദേശം വന്യ മൃഗങ്ങളുടെ കേന്ദ്രമാകും.

ജനവാസ മേഖലയോട് ചേർന്നാണ് തേക്ക് പ്ലാന്റേഷൻ സ്ഥിതിചെയ്യുന്നത്. പ്ലാന്റേഷൻ വനമായി മാറിയാൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുമെന്നും പ്രദേശ വാസികൾ പറയുന്നു. വിഷയത്തിൽ സി പി ഐ അടിയന്തര വിജിലൻസ് അന്വേഷണം വേണമെന്നും കോന്നി ഫോറെസ്റ്റ് റേഞ്ചിൽ പ്ലാന്റിങ് അഴിമതിയുമായി ബന്ധപെട്ടവർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപെടുന്നു. വനം വകുപ്പ് വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകുന്നതിനാണ് സി പി ഐയുടെയും എ ഐ റ്റി യു സി യുടെയും തീരുമാനം.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...