Saturday, May 10, 2025 7:07 pm

ചട്ടത്തില്‍ മാറ്റം വരുത്തി ഇ.ചന്ദ്രശേഖരനെ മന്ത്രിയാക്കാന്‍ സിപിഐ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്​: ഒരാള്‍ ഒരുതവണ മന്ത്രിയെന്ന ചട്ടം സി.പി.ഐക്ക്​ കീറാമുട്ടി. 2016ലാണ്​ മത്സരിക്കുന്ന കാര്യത്തിലും മന്ത്രിയാകുന്ന കാര്യത്തിലും സി.പി.ഐയില്‍ ചട്ടമുണ്ടാക്കിയത്​. സി.കെ. ചന്ദ്രപ്പന്‍, കാനം രാജേന്ദ്രന്‍ എന്നിവരാണ്​ ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്​​. പ്രത്യേക സാഹചര്യത്തില്‍ മാറ്റം ആവാമെന്ന വകുപ്പുണ്ടെങ്കിലും പുതിയ മന്ത്രിമാരെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇത്​ ചര്‍ച്ചക്ക്​ വഴിവെക്കും.

തുടര്‍ച്ചയായി മൂന്നുതവണ എം.എല്‍.എമാരായവര്‍ നാലുപേരും രണ്ടുതവണ എം.എല്‍.എമാരായവര്‍ അഞ്ചുപേരുമാണ്​​ ഇപ്പോഴുള്ളത്​. ഇതില്‍ പാര്‍ട്ടിയിലെ ഉയര്‍ന്ന പദവിയിലുള്ളത് ​രണ്ടുപേരാണ്​. ദേശീയ കൗണ്‍സില്‍ അംഗങ്ങളാണ്​ ഇ.ചന്ദ്രശേഖരനും ജെ.ചിഞ്ചുറാണിയും. ഇരുവരും പാര്‍ട്ടിയുടെ സംസ്​ഥാനത്തെ ഉയര്‍ന്ന ബോഡിയായ എക്​സിക്യൂട്ടിവ്​ കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയാണ്​.

ഇ. ചന്ദ്രശേഖരനും പ്രസാദും ചിഞ്ചുറാണിയും കെ.രാജനും സംസ്​ഥാന എക്​സിക്യൂട്ടിവ്​ അംഗങ്ങളാണ്​. ചന്ദ്രശേഖരനും ഇ.കെ. വിജയനും ചിറ്റയം ഗോപകുമാറും വി.ശശിയും ജയലാലും ഹാട്രിക്​ എം.എല്‍.എമാരാണ്​. ഒരുതവണ മന്ത്രിയായ ഇ. ചന്ദ്രശേഖരന്​ 2016ലെ ചട്ടമനുസരിച്ച്‌​ മന്ത്രിയാകാനാവില്ല. എന്നാല്‍ മത്സരിപ്പിച്ചത്​ മികച്ച പാര്‍ലമെ​ന്റെറിയന്‍​ എന്നി നിലക്കാണെന്ന്​ സി.പി.ഐ നേതൃത്വം പറയുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രിയോട്​ പാര്‍ട്ടി നിലപാട്​ തുറന്നു പറയുകയും വിയോജിക്കേണ്ട സമയത്ത്​ വിയോജിക്കുകയും ചെയ്​തത്​ ചന്ദ്രശേഖരന്​ പാര്‍ട്ടിക്കുള്ളില്‍ മതിപ്പുണ്ടാക്കിയിട്ടുണ്ട്​.

മൂന്നാര്‍ വിഷയത്തില്‍ എസ്​.രാജേന്ദ്രന്‍ കൈയേറ്റക്കാരനാണെന്ന്​ മുഖ്യമന്ത്രിയുടെ സമീപത്ത്​ ഇരുന്നുകൊണ്ട്​ നിയമസഭയില്‍ പറഞ്ഞ ചന്ദ്രശേഖരന്‍, തോമസ്​ ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി മന്ത്രിമാരെ പിന്‍വലിപ്പിച്ച്‌​ ചാണ്ടിയുടെ പുറത്തേക്കുള്ള വഴിയും തുറന്നുകൊടുത്തു. മുഖ്യമന്ത്രിയുമായി ഏ​റെ  അടുപ്പം സൂക്ഷിക്കുകയും ചെയ്തു. ചന്ദ്രശേഖര​ന്റെ  മൂന്നാം അങ്കത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ താല്‍പര്യം കൂടിയുണ്ട്​ എന്ന അടക്കം പറച്ചിലുമുണ്ട്​. ചന്ദ്രശേഖരന്റെ  കാര്യത്തില്‍ ചട്ടത്തില്‍ മാറ്റം വരുത്താന്‍ കഴിയുമോയെന്നാണ്​ സി.പി.ഐ അന്വേഷിക്കുന്നത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം

0
ദില്ലി: സൈന്യം വെടിനിർത്തൽ പിന്തുടരുമെന്ന് വാർത്താ സമ്മേളനത്തിൽ പ്രതിരോധ മന്ത്രാലയം. പഹൽഗാമിലെ...

പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ...

ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചു

0
ഹൈദരാബാദ്: ഇന്ത്യാ പാക് സംഘർഷ സാഹചര്യത്തിൽ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും...

അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ

0
ദില്ലി : ഇന്ത്യാ-പാക് സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക...