സംസ്ഥാനത്തെ 12 ട്രെയിനുകളും 3 മെമുവും സർവീസ് നിർത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തിനുള്ളിൽ സർവ്വീസ് നടത്തുന്ന 12 ട്രെയിനുകളും മൂന്ന് മെമു സർവീസുകളും ഈ മാസം 31 വരെ നിർത്തിവെച്ചു. കണ്ണൂർ ജനാശതാബ്ദി, വഞ്ചിനാട് എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ്, പാലരുവി എക്സപ്രസ് എന്നിവയുടെ സർവ്വീസാണ് നിർത്തിവെച്ചത്. എന്നാൽ അതേ സമയം കോഴിക്കോട്-തിരുവനന്തപുരം ജനാശതാബ്ദി അടക്കം പ്രധാന സർവീസുകൾ തുടരും. പ്രധാന അന്തർ സംസ്ഥാന ട്രെയിനുകളും സർവീസ് നടത്തും. യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ് കണക്കിലെടുത്താണ് തീരുമാനമെന്ന് റെയിൽവേ അറിയിച്ചു.

നേരത്തെ കൊവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയ സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞിരുന്നു. ഇന്ന് മുതൽ സർവീസുകളുണ്ടാകില്ലെന്നും പകരം സംവിധാനമൊരുക്കുമെന്നും റെയിൽവേ വ്യക്തമാക്കി. എന്നാൽ അതേ സമയം കേരളത്തിൽ ലോ കാലയളവിലെ ട്രെയിൻ സർവീസ് തീരുമാനം സർക്കാർ നിദ്ദേശം കിട്ടിയ ശേഷം നടത്തുമെന്നും റെയിൽവേ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....