റാന്നിയില്‍ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

റാന്നി : ജൂണ്‍ 17 മുതല്‍ 19 വരെ റാന്നിയില്‍ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍മാന്‍ കെ. സതീശും ജനറല്‍ കണ്‍വീനര്‍ ടി.ജെ ബാബുരാജും അറിയിച്ചു. റാന്നി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കെ തങ്കപ്പന്‍ നഗറിലാണ് സമ്മേളനം നടക്കുന്നത്. ആദ്യ ദിവസം പതാക, ബാനര്‍, കൊടിമര ജാഥകളെത്തും. പതാക ജാഥ കോട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റിയിലെ പെരുമ്പാറയിലെ ജിഞ്ചു കെ.ജോസ് സ്മൃതി മണ്ഡപത്തില്‍ നിന്ന് ജില്ലാ കൗണ്‍സിലംഗം അനീഷ് ചുങ്കപ്പാറയുടെ നേതൃത്വത്തില്‍ എത്തിക്കും. പി.ടി മാത്യു വൈസ് ക്യാപ്ടനും പ്രകാശ് പി.സാം ഡയറക്ടറായുമുള്ള ജാഥ മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്യും.

അങ്ങാടിയിലെ വലിയകാവിലുള്ള കാവുംമണ്ണില്‍ പാപ്പച്ചന്‍റെ സ്മൃതി മണ്ഡപത്തില്‍ നിന്നുമാരംഭിക്കുന്ന കൊടിമര ജാഥ ജികൗണ്‍സിലംഗം ടി.ജെ ബാബുരാജ് ഉദ്ഘാടനം ചെയ്യും. ജാഥയില്‍ വി.ടി ലാലച്ചന്‍ ക്യാപ്ടനും സജിമോന്‍ കടയനിക്കാട് വൈസ് ക്യാപ്ടനും എം.വി പ്രസന്നകുമാര്‍ ഡയറക്ടറുമാണ്. പെരുനാട് വാസുദേവന്‍ പിള്ള സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ബാനര്‍ ജാഥ ജില്ലാ കൗണ്‍സിലംഗം ടി.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

ജാഥയില്‍ എസ്.എസ് സുരേഷ് ക്യാപ്ടനും തെക്കേപ്പുറം വാസുദേവന്‍ വൈസ് ക്യാപ്ടനും സന്തോഷ് കെ.ചാണ്ടി ഡയറക്ടറുമാണ്. 17ന് റാന്നി ബ്ലോക്കുപടിയില്‍ സംഗമിക്കുന്ന മൂന്നു ജാഥകളും വൈകീട്ട് 6ന് സമ്മേളന നഗരിയായ പെരുമ്പുഴയില്‍ എത്തിച്ചേരും. പതാക ജില്ലാ അസി.സെക്രട്ടറി ഡി സജിയും കൊടിമരം ജില്ലാ കൗണ്‍സിലംഗം മനോജ് ചരളേലും ബാനര്‍ ജില്ലാ കൗണ്‍സിലംഗം ലിസിദിവാനും ഏറ്റുവാങ്ങും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഓയില്‍പാം ഇന്ത്യാ ചെയര്‍മാന്‍ എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യും.

മണ്ഡലം സെക്രട്ടറി കെ സതീശ് അധ്യക്ഷത വഹിക്കും. 18ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റംഗവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.ആര്‍ ചന്ദ്രമോഹന്‍, ജില്ലാ സെക്രട്ടറി എ.പി ജയന്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം.വി വിദ്യാധരന്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.ആര്‍ ഗോപിനാഥന്‍, ജില്ലാ അസി.സെക്രട്ടറിമാരായ ഡി. സജി, മലയാലപ്പുഴ ശശി, കിസാന്‍ സഭ ജില്ലാ സെക്രട്ടറി ജിജി ജോര്‍ജ്, ജില്ലാ എക്സിക്യൂട്ടീവംഗം എം.പി മണിയമ്മ, മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ പത്മിനിയമ്മ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി കുറുമ്പുകര രാധാകൃഷ്ണന്‍, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് സുഹാസ് എം.ഹനീഫ്, എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്‍റ് എ.അനിജു എന്നിവര്‍ പ്രസംഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...