സി.പി.എം -സി.പി.ഐ സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : തടിക്കാട്ടില്‍ സി.പി.എം.-സി.പി.ഐ. സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. സി.പി.എം. പ്രവര്‍ത്തകരായ ഏറം നസീമ മന്‍സിലില്‍ ഷംനാദ് (27), തടിക്കാട് അസിയ മന്‍സിലില്‍ അനീഷ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഷംനാദിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷിന് കൈക്കാണ്‌ പരിക്ക്. തടിക്കാട് വായനശാല ജങ്ഷനിലായിരുന്നു സംഭവം.

ടൗണില്‍നിന്ന് ഇരുവരെയും കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സി.പി.ഐ. പ്രവര്‍ത്തകരായ തേവര്‍തോട്ടം സ്വദേശി വിഷ്ണു, തടിക്കാട് സ്വദേശി ബാഷയും ചേര്‍ന്നാണ് ഷംനാദിനെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. മാസങ്ങളായി സി.പി.എം.-സി.പി.ഐ. സംഘര്‍ഷം ഇവിടെ നിലനിന്നിരുന്നു. തടിക്കാട് സ്കൂളിലെ വിദ്യാര്‍ഥികളുമായി ഉണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...