പൊന്നാനി നഗരസഭയില്‍ സിപിഐ- സിപിഎം നേര്‍ക്കുനേര്‍ പോരാട്ടം

For full experience, Download our mobile application:
Get it on Google Play

പൊ​ന്നാ​നി: ഇ​ട​തു​മു​ന്ന​ണി ധാ​ര​ണ പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച്‌ പൊ​ന്നാ​നി ന​ഗ​ര​സ​ഭ സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി അംഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി.​എം – ​സി.​പി.​ഐ നേ​ര്‍​ക്കു​​നേ​ര്‍ പോ​രാ​ട്ടം.

ബു​ധ​നാ​ഴ്ച ന​ട​ന്ന എ​ല്‍.​ഡി.​എ​ഫ് യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി സി.​പി.​ഐ​ക്ക് നല്‍കാമെന്നായി​രു​ന്നു ധാ​ര​ണ​യെ​ന്ന്​ സി.​പി.​ഐ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ വൈ​കി​ട്ട്​ ന​ട​ന്ന എല്‍.​ഡി.​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ യോ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി​ക്ക് പ​ക​രം വി​ക​സ​ന​കാ​ര്യ സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ സി.​പി.​ഐ ഇ​തി​ന് വ​ഴ​ങ്ങി​യി​ല്ല. ഇ​തോ​ടെ മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി​യി​ലേ​ക്ക് സി.​പി.​എം സ്ഥാ​നാ​ര്‍​ഥി​യാ​യ ഷീന സു​ദേ​ശ​നെ​തി​രെ സി.​പി.​ഐ സ്ഥാ​നാ​ര്‍​ഥി​യാ​യി അ​ജീ​ന ജ​ബ്ബാ​റും വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യി​ലേ​ക്ക് സി.​പി.​എം സ്ഥാ​നാ​ര്‍​ഥി​യാ​യ ബി​ന്‍​സി ഭാ​സ്ക​റി​നെ​തി​രെ സി.​പി.​ഐ സ്ഥാ​നാ​ര്‍​ഥി​യാ​യി സ​ഹീ​ല നി​സാ​റും മ​ത്സ​രി​ച്ചു.

ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടി​നെ​തി​രെ 36 വോ​ട്ട്​ നേ​ടി ഷീ​ന സു​ദേ​ശ​നും വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്ടി​നെ​തി​രെ 35 വോ​ട്ട്​ നേ​ടി ബി​ന്‍​സി ഭാ​സ്ക​റും തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ടു. ഒ​രു വോ​ട്ട് അ​സാ​ധു​വാ​യി. യു.​ഡി.​എ​ഫ്, ബി.​ജെ.​പി അം​ഗ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്ന്​ വി​ട്ടു​നി​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....