മല്ലപ്പള്ളി : ആഗസ്റ്റ് 5, 6, 7 തിയതികളിൽ പത്തനംതിട്ടയിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘വനിതാസംവരണം നടപ്പിലാക്കാത്തതെന്തുകൊണ്ട്’ എന്ന വിഷയത്തിൽ സെമിനാർ നടത്തും. 30 ന് രാവിലെ 11 ന് ഖാദി പ്ലാസയിൽ നടക്കുന്ന സെമിനാർ ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. മുൻ എം എൽ എ ഇ.എസ് ബിജിമോൾ വിഷയാവതരണം നടത്തും. മഹിളാസംഘം ജില്ലാ സെക്രട്ടറി കെ.പത്മിനിയമ്മ അധ്യക്ഷത വഹിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, സംസ്ഥാന കമ്മിറ്റിയംഗം മുണ്ടപ്പള്ളി തോമസ്, എം പി മണിയമ്മ, ബിന്ദു ചന്ദ്ര മോഹൻ, കെ.ജി.രതീഷ് കുമാർ, രാജി പി. രാജപ്പൻ, വിജയമ്മ ഭാസ്ക്കരൻ , ഗീതാ കുമാരി , ഡെയ്സി വർഗീസ് എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ബാബു പാലയ്ക്കൽ അറിയിച്ചു.
സി.പി.ഐ ജില്ലാ സമ്മേളനം ; വനിതാ സെമിനാർ 30 ന് മല്ലപ്പള്ളിയിൽ
RECENT NEWS
Advertisment