പറക്കാൻ കഴിയാത്ത പരുന്തിന് സംരക്ഷണമൊരുക്കി കോന്നി വനം വകുപ്പ് സ്ട്രൈകിങ് ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കഴിഞ്ഞ നാല് വർഷകാലമായി കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് അധികൃതർ കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിക്കുകയാണ് ഇവർക്ക് ലഭിച്ച പരുന്തിനെ. 2021ൽ കൊല്ലം തേവലക്കരയിൽ നിന്ന് പരിക്കേറ്റ് പരുന്തിനെ അവശനിലയിൽ കണ്ടെത്തിയതായി ഒരു ഫോൺ കോൾ കോന്നി വനം സ്ട്രിക്കിങ് ഫോഴ്സ് ഓഫീസിലേക്ക് എത്തിയിരുന്നു. ആരോ വളർത്തി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പരുന്ത് തീരെ അവശനിലയിൽ ആയിരുന്നു. അഞ്ച് വയസ് പ്രായം വരുന്ന പരുന്തിനെ കോന്നിയിൽ എത്തിച്ച് വനം വകുപ്പ് വെറ്റിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ ചിറകിന് മാരകമായി മുറിവേറ്റതിനാൽ ഇതിന് പറക്കാൻ കഴിയില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇപ്പോൾ ഇതിന് 8 വയസ് പ്രായമുണ്ട്.

വളർത്തിയവർ തന്നെ ഇത് പറക്കാതെ ഇരിക്കുവാൻ ചിറകിന് മാരകമായി മുറിവേല്പിച്ചതാകാം എന്നാണ് നിഗമനം. എങ്കിലും ചില വ്യായാമങ്ങളും പരീക്ഷണങ്ങളും നടത്തി പരുന്തിനെ പറക്കാൻ പ്രാപ്തമാക്കാൻ വനം വകുപ്പ് അധികൃതർ ശ്രമം തുടർന്നുവെങ്കിലും ഇത് ഫലം കണ്ടില്ല. ദിവസവും രാവിലെ തുറന്ന് വിട്ട് പറക്കാൻ പരിശീലിപ്പിക്കുന്ന രീതി ഇപ്പോഴും തുടരുന്നുണ്ട് എങ്കിലും പരുന്തിന് പറക്കാൻ കഴിഞ്ഞിട്ടില്ല. മീനും ഇറച്ചിയും ആണ് ഇതിനുള്ള ഭക്ഷണം. ഇത് കൃത്യമായി നൽകാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. ചിറകിന് പരിക്കേറ്റ് പറക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു തത്തയും ഇവിടെ ഉണ്ട്. ജീവനക്കാരോട് ആക്രമണ സ്വഭാവം ഒന്നും തന്നെ പരുന്ത് കാണിക്കാറില്ല. പരുന്ത് എന്നെങ്കിലും പറക്കും എന്ന ഉറച്ച വിശ്വാസത്തിൽ ഇതിനെ പരിപാലിച്ച് പോകുവാൻ ആണ് വനം വകുപ്പ് അധികൃതരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...