ഭരണിക്കാവ് : സിപിഐ സംസ്ഥാന സമ്മേളനത്തിനുമുന്നോടിയായുള്ള ആദ്യ ജില്ലാ സമ്മേളനം ഭരണിക്കാവിൽ കാം ഓഡിറ്റോറിയത്തിൽ തുടങ്ങി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാഷ്ട്രീയ റിപ്പോർട്ടിന്മേലുള്ള ചർച്ച നടന്നു. സമ്മേളനത്തിന് ഗായിക പി.കെ. മേദിനി പതാക ഉയർത്തി. ദേശീയ കൗൺസിലംഗം ടി.ടി. ജിസ്‌മോൻ രക്തസാക്ഷി പ്രമേയവും ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.ജി. സന്തോഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരൻ,
മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, സംസ്ഥാന എക്സിക്യുട്ടീവംഗം കെ.കെ. അഷറഫ്, ജില്ലാ അസി സെക്രട്ടറി എസ്. സോളമൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകനായിരുന്ന കെ. നാരായണൻ, സ്വാതന്ത്ര്യസമര സേനാനി കെ.എം. ബക്കർ, പി.കെ. മേദിനി, വള്ളികുന്നത്തെ മുതിർന്ന വനിതാസംഘം പ്രവർത്തക ഡി. സരസമ്മ എന്നിവരെ ആദരിച്ചു. ജില്ലാ അസി സെക്രട്ടറി പി.വി. സത്യനേശൻ രാഷ്ട്രീയ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.