ഇടുക്കി : അഴിമതിക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് വധ ഭീഷണി നേരിടുന്നുവെന്ന് പരാതി. മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം സി കൃഷ്ണന്‍ കുട്ടി, ഉടുമ്പന്‍ പാല മണ്ഡലം സെക്രട്ടറി വി ധനപാല്‍, കെ സജികുമാര്‍ എന്നിവര്‍ക്കതിരെയാണ് പരാതി.
സിപിഐ ഇടുക്കി ജില്ലാ നേതാക്കള്‍ക്കെതിരെയാണ് വണ്ടന്‍മേട് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എം.കരുണാകരന്‍ നായരാണ് ജില്ലാ പോലീസ് മേധാവിയ്ക്കും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ.ശിവരാമനും പരാതി നല്‍കിയത്. നേതാക്കളുടെ അഴിമതിക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് വധ ഭീഷണി നേരിടുകയാണെന്നും സംരക്ഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം.