കീം പരീക്ഷ ഫലം ; ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ ബി. അമ്മു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കീം പരീക്ഷയില്‍ എസ്.സി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി അഭിമാനമായി മാറിയിരിക്കുകയാണ് തൃശൂര്‍ വിയ്യൂര്‍ ജി ഐറിസ് ഹൈലൈഫ് അപ്പാര്‍ട്ട്‌മെന്റിസിലെ ബി. അമ്മു. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് അമ്മു നേടിയെടുത്ത റാങ്കിന് പകിട്ട് ഏറെയാണ്.

മണ്ണുത്തി കൈലാസനാഥ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലാണ് അമ്മു പഠിച്ചത്. പ്ലസ് വണ്‍, പ്ലസ് ടു മുതല്‍ പ്രമുഖ എന്‍ട്രന്‍സ് പരിശീലന കേന്ദ്രമായ റിജു ആന്റ് പി.എസ്.കെ. ക്ലാസസിന്റെ തൃശൂര്‍ കേന്ദ്രത്തില്‍ അമ്മു പരിശീലനം നേടിവരികയായിരുന്നു. റിജു ആന്റ് പി.എസ്.കെ. ക്ലാസസിന്റെ തീവ്രമായ പരിശീലനമാണ് തനിക്ക് റാങ്ക് നേടിയെടുക്കാന്‍ സഹായകരമായതെന്ന് അമ്മു പറഞ്ഞു.

കംമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആകാനാണ് അമ്മുവിന്റെ ആഗ്രഹം. ഐ.ഐ.ടി.യില്‍ കംമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് പഠനത്തിന് പോകാനാണ് അമ്മുവിന്റെ തീരുമാനം. ഫെബ്രുവരി, മാര്‍ച്ച്, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന ജെ.ഇ.ഇ. പരീക്ഷകളില്‍ മികച്ച വിജയമാണ് അമ്മു നേടിയത്.

സിവില്‍ എന്‍ജിനീയറായ ബാലാനന്ദന്‍, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. എം.ടി. സുമ, എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയായ സഹോദരി പാര്‍വ്വതി എന്നിവരും സുഹൃത്തുക്കളും പൂര്‍ണ്ണ പിന്തുണയാണ് അമ്മുവിന് നല്‍കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....