എരുമേലി : പ്രമുഖ സി പി ഐ നേതാവായിരുന്ന വി. എൻ. എസ് പണ്ഡിതർ (87) അന്തരിച്ചു. പനമറ്റം തമ്പിയുടെയും പാത്താമുട്ടം പാർവ്വതിയുടെയും മകനാണ്. 1963 ൽ സി പി ഐ അംഗമായി. 1977 ൽ പാർട്ടി എരുമേലി ലോക്കൽ സെക്രട്ടറിയായി. പാർട്ടി കാഞ്ഞിരപ്പള്ളി താലൂക്ക് അസിസ്റ്റന്റ് സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, എ ഐ ടി യൂ സി ജില്ലാ ഭാരവാഹി, കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ് ലോഡ് & ടിംബർ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
1964 മുതല്‍ 1982വരെയും 1990 മുതല്‍ 94 വരെയും അഖില കേരള പണ്ഡിതർ മഹാജനസഭ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
ഭാര്യ കറുകച്ചാൽ ചെരിവുപുരയിടത്തിൽ കുടുംബാംഗം ശാന്തമ്മ. മക്കൾ: ബീനാകുമാരി (റിട്ട.നേഴ്‌സിങ് അസിസ്റ്റന്റ് മെഡിക്കൽ കോളേജ് കോട്ടയം), റീനാകുമാരി, ഷീനാകുമാരി(എ.എം സപ്ലൈകോ കാഞ്ഞിരപ്പള്ളി),
ഷിബുകുമാർ (ജില്ലാ പോലീസ് ഓഫീസ് കോട്ടയം), ഷിജുകുമാർ (ജനയുഗം മാര്‍ക്കറ്റിംങ് എക്സിക്യൂട്ടീവ് പത്തനംതിട്ട, അഖില കേരള പണ്ഡിതർ മഹാജനസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി), ഷീജാകുമാരി (ലോ വകുപ്പ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം). മരുമക്കൾ : പരേതനായ ഷാജി കുമരകം, കെ കെ രാജു പാറത്തോട്, ജയപ്രകാശ് മണിമല, ഷൈല പാമ്പാടി, ആശ ചന്ദ്രൻ ( എസ് വി ഒ കൂവപ്പളളി), അഡ്വ.വിനോജ് തിരുവനന്തപുരം. സഹോദരങ്ങൾ പരേതായ വസുമതി എൻ, പുരുഷോത്തമൻ( റിട്ട. കെ എസ് ഇ ബി സൂപ്രണ്ട്),
എൻ രാധാകൃഷ്ണൻ, സാവിത്രി. ശവസംസ്‌കാര ചടങ്ങ് നാളെ രണ്ടിന് എരുമേലി പാത്തിക്കകാവിലെ വീട്ടുവളപ്പില്‍ നടക്കും.