പത്തനംതിട്ടയില്‍ സിപിഐഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച ഇന്ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് പത്തനംതിട്ടയില്‍ സിപിഐഎം – സിപിഐ ജില്ല നേതൃത്വങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. സിപിഐ ജില്ല സെക്രട്ടറി എ പി ജയന്‍ – സിപിഐഎം സെക്രട്ടറി കെ. പി. ഉദയഭാനു എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സിപിഎം – സിപിഐ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘഷവുമായി ബന്ധപ്പെട്ട് 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് സിപിഐയുടെ ആരോപണം. സംഘര്‍ഷത്തിന് തുടക്കം കുറിച്ചത് സിപിഐ ആണെന്നായിരുന്നു സിപിഎമ്മിന്റെ വാദം. ഇടതുപക്ഷത്തിന്റെ ഐക്യത്തെ തന്നെ ചോദ്യം ചെയ്ത സംഘര്‍ഷം ഇരുപ്പാര്‍ട്ടികള്‍ക്കും അവമത്തിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എത്രയുംപെട്ടെന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംസ്ഥാന നേതൃത്വം ജില്ല ഘടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...