തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ സി.പി.ഐ അംഗങ്ങളുടെ വകുപ്പുകളില്‍ ധാരണയായി. കെ.രാജന് റവന്യൂ വകുപ്പും പി. പ്രസാദിന് കൃഷി വകുപ്പും ലഭിച്ചേക്കും. ജി.ആര്‍. അനിലിന് ഭക്ഷ്യ, പൊതുവിതരണവും ജെ. ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും ലഭിക്കും.
നാല് മന്ത്രിമാരെ കൂടാതെ സി.പി.ഐയില്‍ നിന്ന് ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നുണ്ടാകും. പുതുമുഖങ്ങളെയാണ് ഇത്തവണ സി.പി.ഐ മന്ത്രിസഭയിലേക്ക് അയക്കുന്നത്. പാര്‍ട്ടി എക്സിക്യൂട്ടീവ് നിര്‍ദേശിച്ച പേരുകള്‍ സംസ്ഥാന കൌണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. നാളെയാണ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്. സി.പി.എം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനമാകും.