സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി ; കെ.രാജന് റവന്യൂ വകുപ്പും പി. പ്രസാദിന് കൃഷി വകുപ്പും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ സി.പി.ഐ അംഗങ്ങളുടെ വകുപ്പുകളില്‍ ധാരണയായി. കെ.രാജന് റവന്യൂ വകുപ്പും പി. പ്രസാദിന് കൃഷി വകുപ്പും ലഭിച്ചേക്കും. ജി.ആര്‍. അനിലിന് ഭക്ഷ്യ, പൊതുവിതരണവും ജെ. ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും ലഭിക്കും.

നാല് മന്ത്രിമാരെ കൂടാതെ സി.പി.ഐയില്‍ നിന്ന് ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നുണ്ടാകും. പുതുമുഖങ്ങളെയാണ് ഇത്തവണ സി.പി.ഐ മന്ത്രിസഭയിലേക്ക് അയക്കുന്നത്. പാര്‍ട്ടി എക്സിക്യൂട്ടീവ് നിര്‍ദേശിച്ച പേരുകള്‍ സംസ്ഥാന കൌണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. നാളെയാണ് സര്‍ക്കാരിന്റെ  സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ്. സി.പി.എം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ ഇന്ന് തീരുമാനമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...