വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പരാമര്‍ശങ്ങളില്‍ സിപിഐക്ക് അതൃപ്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : മുട്ടില്‍ മരം മുറി വിവാദത്തില്‍ വനംമന്ത്രി എ.കെ ശശീന്ദ്രന്റെ പരാമര്‍ശങ്ങളില്‍ സിപിഐക്ക് അതൃപ്തി. ശശീന്ദ്രന്റെ പരാമര്‍ശങ്ങള്‍ മുന്‍ വകുപ്പ് മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വ്യാഖ്യാനിക്കാന്‍ ഇടയാക്കുന്നുവെന്ന് സിപിഐ. തന്റെ കാലത്തല്ല മരം മുറി നടന്നതെന്ന് ആവര്‍ത്തിക്കുന്നത് തെറ്റായ സൂചന നല്‍കുന്നു. പിന്നെ എന്തിനാണ് തന്നെ വേട്ടയാടുന്നതെന്നും ശശീന്ദ്രന്‍ ചോദിച്ചിരുന്നു. ഇതാണ് സിപിഐയുടെ അതൃപ്തിക്ക് കാരണം.

തന്റെ കാലത്ത് നടക്കാത്ത സംഭവത്തില്‍ എന്തിനാണ് തന്നെ വേട്ടയാടുന്നതെന്ന് ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് സിപിഐ ആയിരുന്നു വനം വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. തന്റെ കാലത്തല്ല ഇതൊന്നും നടന്നത് എന്ന് ഇപ്പോഴത്തെ വനംമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കാലത്ത് എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് ജനം സംശയിക്കും. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് നിലവിലെ വനംമന്ത്രി എ കെ ശശീന്ദ്രന്റെ  പരാമര്‍ശങ്ങളില്‍ സിപിഐ അതൃപ്തി അറിയിച്ചിരിക്കുന്നത്.

ഇക്കാര്യം കൂടി പരിഗണിച്ചാണ് മുന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും മുന്‍ വനംമന്ത്രി കെ രാജുവും തങ്ങളുടെ കാലത്ത് വീഴ്ചകളൊന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞ് പരസ്യമായി രംഗത്ത് വന്നത്. മരംമുറി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചിരുന്നുവെന്നും മുന്‍ മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....