Saturday, May 3, 2025 6:45 am

മൂന്നാറിലെ കയ്യേറ്റ ശ്രമം ദൗത്യസംഘം ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന സിപിഎം നിലപാടിനെതിരെ സിപിഐ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി; മൂന്നാറിലെ കയ്യേറ്റ ശ്രമം ദൗത്യസംഘം ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന സിപിഎം നിലപാടിനെതിരെ സിപിഐ. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റുന്നുവെന്നാണ് സിപിഐ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന്റെ പ്രതികരണം. ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ ഏക്കറുകണക്കിന് ഭൂമി മാഫിയയുടെ കൈകളിലാണെന്നും കെകെ ശിവരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ജില്ലയിലെ കയ്യേറ്റ മാഫിയയെ തളക്കണം. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും, ഒഴിപ്പിക്കാന്‍ വരുന്നവരുടെ കയ്യും വെട്ടും, കാലും വെട്ടും, നാവും പിഴുതെടുക്കും, എന്നൊക്കെയാണ് പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്?

തലവെട്ടിക്കളഞ്ഞാല്‍ മതിയല്ലോ! കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാന്‍ കൊറേ സമയം എടുക്കുമല്ലോ. ചിന്നക്കനാല്‍ പഞ്ചായത്തില്‍ 100 കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് കൃഷി നടത്തുന്നവര്‍ കുടിയേറ്റക്കാരാകുന്നത് എങ്ങനെ എന്ന് മനസിലാകുന്നില്ല. ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ 1000 കണക്കിന് ഏക്കര്‍ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങള്‍ തുണ്ട് തുണ്ടായി മുറിച്ചു വില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികള്‍ അറിയുന്നില്ല. അഥവാ അറിഞ്ഞാലും ഈ നിയമ വിരുദ്ധ പ്രവര്‍ത്തനത്തിന് തടയിടാന്‍ കഴിയുന്നില്ല.

1000 കണക്കിന് ഭൂരഹിത കര്‍ഷക തൊഴിലാളികളും തോട്ടം തൊഴിലാളികളും ഒരു കൂര കെട്ടി താമസിക്കാന്‍ ഇടമില്ലാത്ത നാട്ടിലാണ് കയ്യേറ്റക്കാരെ പറുദീസ ഒരുക്കുന്നത്. വ്യക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ ഭൂമി കയ്യേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി ഒക്കെ പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും, തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണം. തുണ്ട് തുണ്ടായി വില്‍ക്കപ്പെട്ട തോട്ട ഭൂമി എല്ലാം സര്‍ക്കാര്‍ വീണ്ടെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം’ എന്ന് കെ കെ ശിവരാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

താ​ജ്മ​ഹ​ലി​ന്റെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മ​രം മു​റി​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണം

0
ന്യൂ​ഡ​ൽ​ഹി : താ​ജ്മ​ഹ​ലി​ന്റെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മ​രം മു​റി​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി​യു​ടെ...

സംസ്ഥാനത്ത് ആദ്യത്തെ സൈബര്‍ കുറ്റകൃത്യ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ

0
കൊച്ചി: സംസ്ഥാനത്ത് ആദ്യത്തെ സൈബര്‍ കുറ്റകൃത്യ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ(സെന്‍ട്രല്‍...

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം ; ഹൈദരാബാദിനെ വീഴ്ത്തിയത് 38 റൺസിന്

0
അഹ്മദാബാദ്: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. 38 റൺസിനാണ് ശുഭ്മാൻ...

പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാൻ ഇന്ത്യ

0
ദില്ലി : പാകിസ്ഥാനെതിരെ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കാൻ ഇന്ത്യ....