ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം ; ഹൈദരാബാദിനെ വീഴ്ത്തിയത് 38 റൺസിന്

For full experience, Download our mobile application:
Get it on Google Play

അഹ്മദാബാദ്: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. 38 റൺസിനാണ് ശുഭ്മാൻ ഗില്ലും സംഘവും സൺറൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തിയത്. ഗുജറാത്ത് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് 186 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഗുജറാത്തിനായി മുഹമ്മദ് സിറാജും പ്രസീദ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അർധ സെഞ്ച്വറി നേടി ഓപ്പണർ അഭിഷേക് ശർമ ഒരു ഘട്ടത്തില്‍ ഹൈദരാബാദിനെ വിജയതീരമണക്കുമെന്ന് തോന്നിച്ചെങ്കിലും മറ്റു ബാറ്റർമാർക്കൊന്നും പ്രതീക്ഷക്കൊന്ന് ഉയരാനാവാത്തത് തിരിച്ചടിയായി. തോൽവിയോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറേ അവസാനിച്ചു.

നേരത്തേ അർധ സെഞ്ച്വറികളുമായി കളംനിറഞ്ഞ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റേയും ജോസ് ബട്‌ലറുടേയും ഇന്നിങ്‌സുകളാണ് ഗുജറാത്തിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. ഗിൽ 38 പന്തിൽ 76 റൺസടിച്ചെടുത്തപ്പോൾ ബട്‌ലർ 37 പന്തിൽ 64 റൺസ് കുറിച്ചു. അർധ സെഞ്ച്വറിക്ക് രണ്ട് റൺസകലെ വീണ ഓപ്പണർ സായ് സുദർശനും ഗുജറാത്ത് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തു.മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ടുമായി കളംനിറഞ്ഞ അഭിഷേക് ശർമ 41 പന്തിൽ 74 റൺസാണ് തന്റെ പേരിൽ കുറിച്ചത്. എന്നാൽ ടീമിനൈ വിജയത്തിലെത്തിച്ച് പ്ലേ ഓഫ് പ്രതീക്ഷ കാക്കാൻ അഭിഷേകിനായില്ല. ഒമ്പത് കളികളില്‍ നിന്ന് 12 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഗുജറാത്ത്. ആറ് പോയിന്‍റുള്ള ഹൈദരാബാദ് ഒമ്പതാം സ്ഥാനത്താണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മിന്നൽ പ്രളയം: അരുണാചലിൽ പതിനഞ്ചോളം വീടുകൾ തകർന്നു; പാലം ഒലിച്ചുപോയി, രക്ഷാപ്രവർത്തനം ദുഷ്കരം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം....

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...