മാലിന്യ സംസ്ക്കരണ പദ്ധതി എത്രയും വേഗം പുനസ്ഥാപിക്കണം ; സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി പഞ്ചായത്തിലെ മാലിന്യ സംസ്ക്കരണ പദ്ധതി എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് സി.പി.ഐ പഴവങ്ങാടി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്തില്‍ മാലിന്യ സംസ്ക്കരണം കീറാമുട്ടിയായി തീര്‍ന്നിരിക്കുകയാണ്. ഇട്ടിയപ്പാറയിലെ നിലവിലെ സംസ്ക്കരണ പ്ലാന്‍റ് പൊതുജനത്തിന് ബാധ്യതയായി തീര്‍ന്നിരിക്കുകയാണ്. ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ജണ്ടായിക്കല്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വൈദ്യുത വാതക ശ്മശാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് അമ്പാട്ട്, ഹാപ്പി പ്ലാച്ചേരി, ജോളിമധു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സമ്മേളനത്തില്‍ വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ചയവരെ ആദരിച്ചു. മണ്ഡലം സെക്രട്ടറി കെ സതീശ്, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, അനീഷ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടറിയറ്റംഗങ്ങളായ സുരേഷ് ജേക്കബ്ബ്, സന്തോഷ് കെ.ചാണ്ടി, ലോക്കല്‍ സെക്രട്ടറി എ. ജി ഗോപകുമാര്‍, എം.വി പ്രസന്നകുമാര്‍, സുരേഷ് മോതിരവയല്‍, ബിനിറ്റ് മാത്യു, ജോയ്സി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി എ.ജി ഗോപകുമാറിനെയും അസി.സെക്രട്ടറിയായി സുരേഷ് അമ്പാട്ടിനെയും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു....

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...