തിരുവനന്തപുരം : പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തുന്ന സമരത്തെ ന്യായീകരിച്ച് സിപിഐ. തൊഴിലിനായുള്ള ഏത് സമരവും ന്യായമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. വിഷയങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. തൊഴിലിനുവേണ്ടിയുള്ള എല്ലാവരുടെയും സമരം ന്യായമാണ്. ജീവിക്കുന്നതിന് വേണ്ടി ഒരു തൊഴില്‍ വേണമെന്ന് പറയുന്നത് ന്യായമല്ലെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് വിട്ട മാണി സി. കാപ്പന്റെ നിലപാട് അനുചിതമാണ്. ഇടത് മുന്നണിയുടെ പിന്‍ബലത്തില്‍ കിട്ടിയ എംഎല്‍എ സ്ഥാനം രാജിവെച്ച് വേണം കാപ്പന്‍ മുന്നണി വിടാന്‍. എന്‍സിപി ഇടത് മുന്നണി വിടുമെന്ന് കരുതാനാവില്ല. മാണി സി. കാപ്പന്റെ തീരുമാനം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍. ഇടത് മുന്നണിയില്‍ സീറ്റു ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.