തിരുവല്ല : സി.പി.ഐ തിരുവല്ല മണ്ഡലം സമ്മേളനം കുറ്റൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തുടങ്ങി. 11ന് സമാപിക്കും. ജില്ലാ കമ്മിറ്റിയംഗം വിജയമ്മ ഭാസ്‌കർ വിളംബരജാഥ ഫ്ളാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. കുറ്റൂർ ജംഗ്ഷനിൽ നടന്ന സമാപനം ജില്ലാ അസി.സെക്രട്ടറി അഡ്വ.കെ.ജി.രതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി.എസ്.റെജി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് പി.ടി. ലാലൻ, ബി.കെ.എം.യൂ ജില്ലാ എക്‌സി.അംഗം സി.എം.കുട്ടൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും.
സി.പി.ഐ. ജില്ലാസെക്രട്ടറി സി.കെ.ശശിധരൻ റിപ്പോർട്ടും മണ്ഡലം സെക്രട്ടറി കെ.കൃഷ്ണൻകുട്ടി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. ദേശീയ കൗൺസിലംഗം ചിറ്റയം ഗോപകുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.ആർ.ഗോപിനാഥൻ എന്നിവർ സംസാരിക്കും. നാളെ രാവിലെ 9.30ന് ആരംഭിക്കും. മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ്, ജില്ലാസമ്മേളന പ്രതിനിധി തിരഞ്ഞെടുപ്പ് എന്നിവ നടക്കും.