വടശേരിക്കര: ബംഗ്ലാംകടവ്-ജണ്ടായിക്കല്‍-ഒഴുവന്‍പാറ റോഡിന്‍റെ പുനരുദ്ധാരണം വേഗത്തിലാക്കണമെന്ന് സി.പി.ഐ വടശേരിക്കര ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാലങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കുവാന്‍ പ്രയാസമാണ്. ഫണ്ട് അനുവദിച്ച് കരാര്‍ ആയിട്ടും നിര്‍മ്മാണ ജോലികള്‍ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും അധികൃതര്‍ ഇടപെട്ട് പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നും ആവശ്യമുയര്‍ന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.ജി രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എന്‍ ഭദ്രന്‍, ഷീബാ ജേക്കബ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
സംസ്ഥാന കൗണ്‍സിലംഗം ഡി സജി രാഷ്ട്രീയ റിപ്പോര്‍ട്ടും ലോക്കല്‍ സെക്രട്ടറി ജോയി വള്ളിക്കാല സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, മണ്ഡലം സെക്രട്ടറിയേറ്റംഗം ആര്‍ നന്ദകുമാര്‍, പി.സി സജി, പി.ജെ ബാബു, സജി കെ.ചാണ്ടി, വി.ജെ ദാനി, സജി പാലത്തുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ സെക്രട്ടറിയായി ജോയി വള്ളിക്കാലയെ തിരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് നാലിന് പേഴുംപാറയില്‍ നടക്കുന്ന പ്രകടനവും പൊതു സമ്മേളനവും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.