പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ വിജയകുമാറിന്റെ ഭര്‍ത്താവ് വിജയകുമാറിനെതിരേ സിപിഎം നടപടി. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയോഗം വിജയകുമാറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. നടപടി ഇനി ഏരിയാ കമ്മിറ്റി അംഗീകരിക്കണം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി.
കോയിപ്രം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും തുല്യത പാലിക്കുന്നതിനാല്‍ പ്രസിഡന്റ് സ്ഥാനം യുഡിഎഫിനും വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിനുമാണ് നറുക്കെടുപ്പിലൂടെ ലഭിച്ചത്. വൈസ് പ്രസിഡന്റിനെതിരെ ചില ഡിവൈഎഫ്ഐ അംഗങ്ങള്‍ അടുത്തകാലത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ വിജയകുമാര്‍ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയതിനേതുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അന്വേഷണം നടക്കാത്തതു കാരണം വിജയകുമാര്‍ ലോക്കല്‍ കമ്മിറ്റിയില്‍ പരാതി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നടപടികളിലേക്കു നയിച്ചതെന്നു പറയുന്നു.