കോന്നി ചെങ്കളം പാറമട ഉടമകള്‍ റോഡു കയ്യേറി അനധികൃതമായി സ്ഥാപിച്ച ഗെയിറ്റ് സിപിഐഎം പ്രവര്‍ത്തകര്‍ നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ കോന്നി ചെങ്കളം പാറമട ഉടമകള്‍ റോഡു കയ്യേറി അനധികൃതമായി സ്ഥാപിച്ച ഗെയിറ്റ് സി പി ഐ എം പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. വര്‍ഷങ്ങളായി ഈ ഗെയിറ്റ് സ്ഥാപിച്ചിട്ട്. നാട്ടുകാര്‍ നിരവധി പരാതികള്‍ അധികാരികള്‍ക്ക് നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല.
തങ്ങളുടെ സ്ഥലത്ത് ആണ് ഗെയിറ്റ് സ്ഥാപിച്ചത് എന്ന് ഉടമകളും പൊതു ജനം നടക്കുന്ന വഴിയിലാണ് ഗെയിറ്റ് എന്നും നാട്ടുകാരും പറയുന്നു. പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം എന്ന് രേഖാമൂലം നല്‍കിയ പരാതികള്‍ ഒന്നും തന്നെ കൃത്യമായ നടപടി ക്രമങ്ങളിലേക്ക് വന്നില്ല.

രണ്ടു പേരുടെ മരണത്തിനു ഇടയാക്കിയ പാറമട ദുരന്തം നടന്നിട്ട് പത്തു ദിവസം കഴിഞ്ഞിട്ടും കര്‍ശനമായ ഒരു നടപടിയും ഉണ്ടായില്ല. പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തണം എന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യം ഉന്നയിച്ചു. ജില്ലാ കലക്ടര്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി എങ്കിലും കഴിഞ്ഞ ദിവസം പാറമടയില്‍ നിന്നും പാറ പൊട്ടിക്കുന്ന വെടി ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. റോഡു കയ്യേറി സ്ഥാപിച്ച ഗെയിറ്റ് പൊളിക്കണം എന്ന് ആവശ്യം ഉന്നയിച്ചു. സി പി എം പ്രവര്‍ത്തകര്‍ രാവിലെ തന്നെ സ്ഥലത്ത് സമരം ആരംഭിച്ചിരുന്നു. കോന്നി പഞ്ചായത്ത് നേരിട്ട് പൊളിച്ചു നീക്കണം എന്നായിരുന്നു ആവശ്യം. സമരത്തിന്‌ ഇടയില്‍ സി പി എം പ്രവര്‍ത്തകര്‍ തന്നെ ഗെയിറ്റ് പൊളിച്ചു നീക്കി ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉള്ള വഴി തുറന്നു നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ SIR അന്തിമ വോട്ടർപട്ടിക ഇന്ന് ; കരട് പട്ടികയിൽ ഒന്നരലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു

0
മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും....

ആറ് കപ്പലുകള്‍ ആക്രമിച്ച് ഇറാന്‍ ; നാവിക ഉപരോധം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

0
ടെഹ്‌റാന്‍ : പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം. അമേരിക്കയുടെ മൂന്നെണ്ണം അടക്കം ആറ്...

യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ് : ഒരാൾകൂടി...

0
പുണെ: മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിൽനിന്ന്...

കേരള ക്രിക്കറ്റ് ലീഗ് : ഫൈനലിൽ കാലിക്കറ്റിനെ വീഴ്ത്തി ; കിരീടം സ്വന്തമാക്കി തൃശ്ശൂർ...

0
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസിന്...