Friday, July 4, 2025 10:23 pm

പെരുനാട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ തുറന്ന പോരിന് ഒരുങ്ങി സി.പി.ഐ(എം) ലോക്കല്‍ കമ്മറ്റി

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ തുറന്ന പോരിന് നേതൃത്വം നല്‍കാന്‍ സി.പി.ഐ(എം) ലോക്കല്‍ കമ്മറ്റി തീരുമാനം. പഞ്ചായത്തിന്‍റെ കമ്മറ്റി തീരുമാനം നടപ്പിലാക്കാതിരിക്കുകയും പദ്ധതി വിഹിതം യഥാസമയം നല്‍കാതെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ സെക്രട്ടറിയും ജീവനക്കാരും ശ്രമിക്കുന്നതിനെതിരെ ലോക്കല്‍ കമ്മറ്റി സെക്രട്ടറി റോബിന്‍ തോമസാണ് പ്രസ്ഥാവനയിറക്കിയത്. ആനശല്യം രൂക്ഷമായ മഞ്ഞത്തോട് ഊരിൽ പെരുനാട് ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റ് തെളിയാതെ നിൽക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.

ആനയുടെ ആക്രമണത്തിൽ നിന്നും ഊരിലെ ജനങ്ങളെ സംരക്ഷിക്കണമെന്ന നിരന്തരമായ ആവിശ്യത്തെ തുടർന്ന് റാന്നി ബ്ലോക്ക് പഞ്ചായത്തും പെരുനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി തെരുവു വിളക്കുകള്‍ ശബരിമല തീർത്ഥാടന കാലത്ത് ഉദ്ഘാടനം ചെയ്തിരുന്നു. അന്ന് സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റ് കത്തണമെങ്കിൽ വൈദ്യുതി വകുപ്പില്‍ 8000 രൂപ പഞ്ചായത്ത് അടക്കണം. കമ്മിറ്റി തീരുമാനം എടുത്ത് നൽകിയിട്ടും ഫീസിബിലിറ്റി ഇല്ല എന്ന കാരണം പറഞ്ഞ് തുക അടക്കാൻ സെക്രട്ടറി തയ്യാറാകുന്നില്ല. ഇപ്പോൾ മഞ്ഞത്തോട് ഊരിലേക്ക് വൈദ്യുതി എത്തിക്കാൻ സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്.

ഊരിലെ ആദിവാസികളുടെ കാത്തിരിപ്പിന് വിരാമം ആകുമ്പോഴും പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ മുൻകൈ എടുത്ത് വാങ്ങിയ ലൈറ്റിന്റെ പണം നൽകാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറാകുന്നില്ല. 13 ലക്ഷം രൂപ ചിലവില്‍ ശബരിമല സീസണിൽ തെരുവു വിളക്കുകൾ സ്ഥാപിച്ചതിന്റെ അടക്കം ലക്ഷക്കണക്കിനു രൂപ മാർച്ച് മാസം ആയിട്ടും ചിലവഴിക്കാതെ ഭരണ സമിതി തീരുമാനങ്ങൾ അട്ടിമറിക്കുകയാണ് പഞ്ചായത്തിലെ ഒരു പറ്റം ജീവനക്കാരും സെക്രട്ടറിയും.

പെരുനാട് കൊച്ചു പാലം ജംഗ്ഷൻ, മടത്തുംമൂഴി വലിയ പാലം ജംഗ്ഷൻ പെരുനാട് ക്ഷേത്രം, മുക്കം കോസ് വേയുടെ ഇരുകരകളിലും സ്ഥാപിച്ചിട്ടുള്ള ലോമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകളുടെയും തുക ബില്ലുകൾ നല്കിയിട്ടും വൈദ്യുതി വകുപ്പില്‍ എഗ്രിമെന്റ് വെച്ച് പണം അടയ്ക്കാൻ അനാസ്ഥ കാണിക്കുന്ന സെക്രട്ടറിയെയും ജീവനക്കാരുടെയും പേരിൽ നടപടി സ്വീകരിക്കണമെന്നും പ്രസ്ഥാവനയില്‍ ആവശ്യപ്പെടുന്നു.

പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെ എല്ലാം പുറകോട്ടടിക്കുന്ന സമീപനത്തിൽ നിന്നും ജീവനക്കാർ പിൻ തിരിയണമെന്നും പദ്ധതി പണം മാർച്ച് 31 ന് മുൻപായി ചെലവഴിക്കുന്നതിനും 2022-23 വാർഷിക പദ്ധതി അടിയന്തിരമായും ഡിപിസിയിൽ സമർപ്പിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ ഇതിനെതിരെ വമ്പിച്ച ബഹുജന പ്രക്ഷോഭം ഉടൻ ആരംഭിക്കുമെന്നും സി.പി.ഐ (എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിൻ കെ തോമസ് അറിയിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ടയിലെ സി.പി.എംക്കാർക്ക് വേണ്ടാത്ത വീണാ ജോർജ്ജിനെ കേരളത്തിനും വേണ്ട ; അഡ്വ. പഴകുളം മധു

0
പത്തനംതിട്ട : സി.പി.എം ലോക്കൽ ഏരിയാ കമ്മിറ്റികൾക്കു പോലും വേണ്ടാത്ത കഴിവുകേടിന്റെ...

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...

കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

0
കോഴിക്കോട് :  സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച...