റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ആന്റോ ആന്റണി എംപി സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ച ഭരണിക്കാവ്- മുണ്ടക്കയം 183 എ ദേശീയപാതയുടെ കൈപ്പട്ടൂർ മുതൽ പത്തനംതിട്ട വരെയുള്ള ഭാഗത്ത് ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ആന്റോ ആന്റണി എംപി സന്ദർശിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചു. മൂന്നുവർഷം മുമ്പ് സ്ഥാപിക്കേണ്ട പൈപ്പുകളാണ് ഇപ്പോൾ വഴിയരികിൽ ഇറക്കിയിട്ടിരിക്കുന്നത്.

പൈപ്പ് ലഭ്യമാകാനുള്ള കാലതാമസമാണ് ഈ സാഹചര്യത്തിന് ഇടയാക്കിയതെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എംപിയെ അറിയിച്ചു. ഒരു കാരണവശാലും റോഡ് പൊളിക്കാൻ അനുവദിക്കില്ല എന്നും ദേശീയപാതയുടെ വഴിയോരങ്ങളിൽ അനുമതിയില്ലാതെ പൈപ്പുകൾ ഇറക്കിയിടാൻ പോലും പാടില്ലാത്തതാണെന്നും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. റോഡുകൾ ബൈക്കുകൾ സ്ഥാപിക്കുന്ന ബന്ധപ്പെട്ടവ പൊളിക്കാൻ ഇടയായാൽ ക്രിമിനൽ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുവാൻ വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളുമെന്നും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ എം.പിക്ക് ഉറപ്പ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹകസമിതി അംഗം നഹാസ് പത്തനംതിട്ട ഒപ്പമുണ്ടായിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...