എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ ശബ്ദം തനിക്ക് വേണ്ടി മാത്രമായി ഒതുക്കി സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും എന്ന അഖില്‍ മാരാറുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. കോര്‍ഡിനേറ്റര്‍ സാബു ജേക്കബുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ട്വന്റി 20 വിട്ടതിന് പിന്നാലെയാണിത്. അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി സംസാരിച്ചു ശത്രുക്കളെ ഉണ്ടാക്കിയ ആളാണ് താന്‍. ദിവസേന പല പ്രശ്‌നങ്ങള്‍ പറഞ്ഞ് എന്നെ വിളിക്കുന്ന കൊട്ടാരക്കരയിലെ നാട്ടുകാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മാത്രമാണ് അവിടെ മത്സരിക്കണം എന്ന് ചിന്തിപ്പിച്ചത്. ആ ചിന്ത പൂര്‍ണ്ണമായും ഉപേക്ഷിക്കുകയാണ് എന്നും അഖില്‍ മാരാര്‍ പറഞ്ഞു.

അനാവശ്യമായി മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിച്ച് ഒരുപാട് പേരെ വെറുപ്പിച്ചു. നടന്‍ ദിലീപിന് വേണ്ടി പല തവണ എന്നെ വിളിച്ചിട്ടുള്ള നാദിര്‍ഷ ദിലീപിന്റെ ജീവിതം തകര്‍ത്ത പി ടി തോമസിന്റെ ഭാര്യ മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍ ആയിട്ടുകൂടി എനിക്കൊരു ആശംസ പോലും നല്‍കിയില്ല. വേടന്റെ രാമനെ കുറിച്ചുള്ള പ്രസ്താവനയെ എതിര്‍ത്തതോടെ ദളിത് സമൂഹം അനാവശ്യമായി എന്റെ ശത്രുവായി. എന്‍എസ്എസിനെ എതിര്‍ത്ത് കെപിഎംഎസിന് വേണ്ടി സംസാരിച്ചതായിരുന്നു കോണ്‍ഗ്രസ്സില്‍ ഉള്ള കാലം എനിക്ക് പുറത്ത് പോകേണ്ടി വന്ന കാരണങ്ങളുടെ തുടക്കം. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രിയെ ശക്തമായി എതിര്‍ത്തു. അതിന്റെ പേരില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ശത്രു ആയി എന്നും അഖില്‍ മാരാര്‍ കുറിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...