സിപിഐ(എം) പഴവങ്ങാടി ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: സിപിഐ(എം) പഴവങ്ങാടി ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടം (വി. എസ് കൃഷ്ണ പിള്ള സ്മാരകം മന്ദിരം) സിപിഐ(എം) ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. തുടർന്ന് റെഡ് വാളണ്ടിയേഴ്സിന്റെയും വാദ്യമേളങ്ങളുടേയും അകമ്പടികളോടെ നടന്ന പ്രകടനം ഇട്ടിയപ്പാറ ബസ്റ്റാൻഡിൽ എത്തിച്ചേർന്നതിന് ശേഷം നടന്ന പൊതുസമ്മേളനം മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി സെക്രട്ടറി കെ കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വെച്ച് ലോക്കൽ കമ്മിറ്റി ഓഫീസിന് സ്ഥലം വിട്ടു നൽകിയ പരേതനായ എക്സൽ സാബുവിന്റെ പത്നി ബീന സാബുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബിഎഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുക്കാലുമൺ മോടിയിൽ മിഥുന സുരേഷ് , ദേശാഭിമാനി ദിനപത്രത്തിന്റെ ബ്രാഞ്ച് ക്വോട്ട പൂർത്തീകരിച്ച ഐത്തല ബി ബ്രാഞ്ച് സെക്രട്ടറി ജേക്കബ് മാത്യു എന്നിവരെ മൊമെന്റോ നൽകി അനുമോദിച്ചു. തുടർന്ന് ചിറ്റാർ ആദർശിന്റെ നേതൃത്വത്തിൽ കനൽ സംഘം നാടൻ പാട്ടുകൾ അവതരിപ്പിച്ചു.

യോഗത്തിൽ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, അഡ്വ. പ്രമോദ് നാരായൺ എം എൽ എ, ജില്ലാ സെക്രട്ടറിയറ്റംഗം പി ആർ പ്രസാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് ഹരിദാസ്, റോഷൻ റോയി മാത്യു, കോമളം അനുരുദ്ധൻ’ ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി, ഐഎൻടിയുസി മണ്ഡലം പ്രസിഡൻറ് എ ജി ആനന്ദൻ പിള്ള, കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബ്രഹാം കുളമട, സിപിഐ ലോക്കൽ സെക്രടറി എ ജി ഗോപകുമാർ, വ്യാപാരി വ്യവസായി നേതാക്കളായ സി വി മാത്യു, റോജി, പ്രസാദ് എൻ ഭാസ്കരൻ, ലീലാ ഗംഗാധരൻ, അഡ്വ. കെ പി സുഭാഷ് കുമാർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...