Saturday, February 15, 2025 7:36 am

സി.പി.ഐ എം തൃശ്ശൂർ ജില്ലാ സമ്മേളനം പതാക ജാഥയ്ക്ക് പന്നിത്തടത്ത് സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

പന്നിത്തടം : കുന്നംകുളത്ത് വെച്ച് നടക്കുന്ന സി.പി.ഐ എം തൃശ്ശൂർ ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥയ്ക്ക് പന്നിത്തടം സെൻ്ററിൽ സി.പി.ഐ എം പന്നിത്തടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വടക്കാഞ്ചേരി താലൂക്ക് ഓഫീസിൻ്റെ മുന്നിലുള്ള രക്തസാക്ഷി എം.കെ കൃഷ്ണൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്ത് പതാക കൈമാറി. ജാഥാ ക്യാപ്റ്റൻ സി.പി.ഐ എം തൃശ്ശൂർ ജില്ല സെക്രട്ടറിയേറ്റ് അംഗം സേവിയർ ചിറ്റിലപ്പിള്ളി എം.എൽ.എ യുടെയും മാനേജർ സി.പി.ഐ എം തൃശ്ശൂർ ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി നബീസയുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം നിരവധി അത്‌ലറ്റുകളുടെയും റെഡ് വളണ്ടിയർമാരുടെയും അകമ്പടിയോടെ പന്നിത്തടം സെൻററിൽ എത്തിച്ചേർന്ന ജാഥക്ക് സി.പി.ഐ എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ.എം നൗഷാദ് സി.പി.ഐ എം പന്നിത്തടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ എന്നിവർ ജാഥക്ക് സ്വീകരണം നൽകി. സി.പി.ഐ എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി. ശങ്കരനാരായണൻ, മീന സജൻ, സുഗിജ സുമേഷ്, ഷീജ മണി, എം.കെ ശശിധരൻ, ജലീൽ ആദൂർ, കെ.വി ഗിൽസൻ, കെ.കെ മണി, കെ.കെ അബ്ദുൽ റഹീം, എ.എസ് സുബിൻ, പി.എ ഉണ്ണികൃഷ്ണൻ, സി.എം അഷറഫ് തുടങ്ങിയവർ ജാഥ സ്വീകരണത്തിന് നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ ക്ഷേത്രം ട്രസ്റ്റിക്കെതിരെ കേസ് എടുത്തേക്കും

0
കോഴിക്കോട് : കോഴിക്കോട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ...

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ റിമാന്‍ഡില്‍

0
പുല്‍പ്പള്ളി : വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍...

ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

0
കൊച്ചി : എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ...

ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഐപിഎസ് ഉദ്യോഗസ്ഥന് പിന്തുണയുമായി ഭാര്യ

0
ചെന്നൈ : ചെന്നൈയിൽ വനിതാ കോൺസ്റ്റബിളിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ...