ദില്ലി : ഭരണഘടനയിൽ നിന്ന് മതേതരത്വവും സോഷ്യലിസവും നീക്കണമെന്ന വിഷയത്തിൽ ആർഎസ്എസ് മേധാവിക്ക് സിപിഐയുടെ കത്ത്. പാർട്ടിയുടെ രാജ്യസഭാ നേതാവ് പി.സന്തോഷ് കുമാറാണ് കത്തെഴുതിയത്. മതേരതരത്വവും സോഷ്യലിസവും ഇന്ത്യയുടെ അടിസ്ഥാനം. അവ ഒഴിവാക്കുന്നത് സ്വതന്ത്ര്യലബ്ധിയിൽ ജനതക്ക് നൽകിയ വാഗ്ദാനം നിഷേധിക്കുന്നതിന് തുല്യം.
ഭരണഘടനയേയും അതിൻെറ അടിസ്ഥാന മൂല്യങ്ങളെയും ആർഎസ്എസ് അംഗീകരിക്കുന്നുണ്ടോയെന്നും സിപിഐ കത്തിൽ ചോദിച്ചു. മതേതരത്വവും സോഷ്യലിസവും ഭരണഘടനയിലെഏകപക്ഷീയമായ കൂട്ടിച്ചേർക്കലുകളല്ല, ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവരുടെ ജീവിതാനുഭവങ്ങളിൽ നിന്നും ഉയർന്നുവന്ന അടിസ്ഥാന ആദർശങ്ങളാണ്.
മതേതരത്വം വൈവിധ്യത്തിൽ ഏകത്വം ഉറപ്പാക്കുന്നു. സോഷ്യലിസം നമ്മുടെ ഓരോ പൗരനും നീതിയും അന്തസ്സും വാഗ്ദാനം ചെയ്യുന്നു. ആർ എസ് എസ് നേതാക്കളുടെ പ്രതികരണത്തിൽ അത്ഭുതപെടുന്നില്ല. ആർഎസ്‌എസ് ഇന്ത്യൻ ഭരണഘടനയെയും അതിന്റെ അടിസ്ഥാന മൂല്യങ്ങളെയും യഥാർത്ഥത്തിൽ അംഗീകരിക്കുന്നുണ്ടോ? ഭരണഘടന നിലവിലുള്ളതുപോലെ അംഗീകരിക്കുന്ന ഒരു പ്രമേയം ആർഎസ്‌എസ് ഒരിക്കലും ഔദ്യോഗികമായി പാസാക്കാത്തത് എന്തുകൊണ്ട്?. ഇന്ത്യയ്ക്ക് ഉത്തരങ്ങളാണ് വേണ്ടത് ആശയക്കുഴപ്പങ്ങളല്ല എന്നും പി സന്തോഷ് കുമാർ എം പി കത്തിൽ ആവശ്യപ്പെട്ടു.