ആദർശ് എം സജി എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ; ശ്രീജൻ ഭട്ടാചാര്യയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയെയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. സുഭാഷ് ജാക്കർ, ടി. നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശിൽപ സുരേന്ദ്രൻ, പ്രണവ് ഖാർജി, എം. ശിവപ്രസാദ്, സി. മൃദുല (വൈസ് പ്രസിഡന്റുമാർ), ഐഷി ഘോഷ്, ജി. അരവിന്ദ സാമി, അനിൽ താക്കൂർ, കെ പ്രസന്നകുമാർ, ദേബാഞ്ജൻ ദേവ്, പി എസ് സഞ്ജീവ്, ശ്രീജൻ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാർ) എന്നിവരടങ്ങിയതാണ് അഖിലേന്ത്യാ സെക്രട്ടേറിയറ്റ്.

കേന്ദ്ര സെക്രട്ടേറിയറ്റിൽ രണ്ടും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എട്ടും ഒഴിവുണ്ട്. കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദർശ് എം സജി. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഖിലേന്ത്യാ ജോ. സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഡൽഹി ജനഹിത് ലോ കോളജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ്. പശ്ചിമ ബംഗാൾ ജാദവ്പുർ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

0
ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ - ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ്...

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...