കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്. കണ്ണൂർ റീജണൽ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫലം വന്നതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഈ മാസം രണ്ടാം തീയതിയാണ് ചേവായൂരിൽ കാർ പൂർണമായി കത്തി ഡ്രൈവർ കൂടിയായ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്തവിധം കത്തിനശിച്ചിരുന്നു. ആളെ തിരിച്ചറിയാൻ സാധിക്കുന്ന വസ്തുക്കളൊന്നും തന്നെ കാറിൽ നിന്ന് ലഭിച്ചതുമില്ല. തുടർന്നാണ് മൃതദേഹത്തിൽ നിന്നുള്ള സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്. സംഭവസ്ഥലത്തുനിന്ന് അഞ്ച് ലിറ്ററിൻ്റെ പെട്രോൾ ക്യാൻ കണ്ടെത്തിയിരുന്നു. സുധാകരൻ്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]































