അതിർത്തി കടന്നുള്ള യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു ; ഇന്ത്യ-ബംഗ്ലാദേശ് റെയിൽ സർവീസ് പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ സജീവം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി/ധാക്ക: 2024ല്‍ നിര്‍ത്തിവച്ച ഇന്ത്യ – ബംഗ്ലാദേശ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ നീക്കം. അടുത്തമാസത്തോടെ മൈത്രി, മിതാലി, ബന്ദന്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളുടെയും റെയില്‍വേ ഉദ്യോഗസ്ഥര്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയാകും. ഇന്റര്‍ – ഗവണ്‍മെന്റല്‍ റെയില്‍വേ മീറ്റിങ്ങിന്റെ ഭാഗമായാണ് ചര്‍ച്ച. ഇരുരാജ്യങ്ങളുടെയും റെയില്‍വേ അധികൃതരും മന്ത്രിതല പ്രതിനിധികളും ഭാഗമാകുന്ന ചര്‍ച്ചയില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുറമേ റെയില്‍വേയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, ചരക്കുനീക്കം എന്നിവയെ കുറിച്ചും സംവദിക്കും.

വര്‍ഷാവര്‍ഷം നടക്കുന്ന ചര്‍ച്ചയില്‍, 2024ന് ശേഷം ആദ്യമായാണ് പാസഞ്ചര്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്ന വിഷയം പരിഗണിക്കുന്നത്. കൊല്‍ക്കത്ത, ന്യൂജല്‍പായിഗുരി എന്നിവടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാകും അടുത്ത മാസം ആദ്യത്തോടെ ആരംഭിക്കുക എന്നാണ് വിവരം.2024 ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ശേഷം ബംഗ്ലാദേശ് വീണ്ടും സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. 2024 ജൂലായ് 19നാണ് പാസഞ്ചര്‍ ട്രെയിന്‍ യാത്രകള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
ബെം​ഗളൂരു: ബെംഗളൂരുവിൽ നെലമംഗലയ്ക്കടുത്ത് രാജൻകുണ്ടെയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

വെരിക്കോസ് വെയിൻ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച ; പ്രവാസിയുടെ ശരീരത്തിൽ ലോഹക്കമ്പി തുന്നിച്ചേർത്തു

0
ഇടുക്കി: ശസ്ത്രക്രിയയ്ക്കിടെ പ്രവാസിയുടെ ശരീരത്തിൽ 45 സെന്റിമീറ്റർ നീളമുള്ള ലോഹക്കമ്പി...