പത്തനംതിട്ട : തിരുവല്ലയില്‍ പീഡനക്കേസ് പ്രതി സി.സി. സജിമോനെ സി.പി.എം. ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം സി.പി.എം.സംസ്ഥാന നേതൃത്വം റദ്ദാക്കി. തിരുവല്ല ഏരിയാ കമ്മിറ്റിയുടെ തീരുമാനമാണ് തിരുത്തിയത്. പ്രാഥമിക അംഗത്വം നല്‍കാനുള്ള കണ്‍ട്രോള്‍ കമ്മിഷന്‍ തീരുമാനം മാത്രം നടപ്പാക്കാനാണ് നിര്‍ദേശം. തിരുവല്ല ഏരിയാ നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. പീഡനാരോപണം അടക്കം നേരിടുന്ന സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്നായിരുന്നു കണ്‍ട്രോള്‍ കമ്മിഷന്‍ തീരുമാനം. എന്നാല്‍ ഏരിയാ നേതൃത്വം ഇടപെട്ട് സജിമോനെ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ പ്രശ്നമാകുകയും ഔദ്യോഗിക നേതൃത്വത്തിനെതിരെ എതിര്‍ചേരി പരസ്യമായി രംഗത്തുവരികയുമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കണ്‍ട്രോള്‍ കമ്മിഷന്‍ തീരുമാനത്തില്‍ നിന്നും വ്യതിചലിച്ചുള്ള നടപടി വിലക്കിക്കൊണ്ട് കര്‍ശന നിര്‍ദ്ദേശം വന്നത്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.